ചെന്നൈ: തമിഴ് ഭാഷ അനശ്വരവും തമിഴ് സംസ്കാരം വിശ്വവ്യാപിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 31,500 കോടിയിലധികം രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ വാക്കുകളും പ്രധാനമന്ത്രി ഉദ്ധരിച്ചു. തമിഴ് ഭാഷയും സംസ്കാരവും കൂടുതല്‍ ജനകീയമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ കാമ്പസ് ചെന്നൈയില്‍ ഉദ്ഘാടനം ചെയ്തു. പുതിയ കാമ്പസിന് പൂര്‍ണമായും ധനസഹായം നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും ചെന്നൈ തുറമുഖത്തെ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രമാക്കുക എന്ന കാഴ്ചപ്പാടോടെയും മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്ക്കിന് തറക്കല്ലിട്ടു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം പാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദുഷ്കരമായ സമയങ്ങളിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. നിങ്ങള്‍ എല്ലാവരും അതിനെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഉറപ്പുണ്ട്. ശ്രീലങ്കയുടെ ഉറ്റസുഹൃത്തും അയല്‍ക്കാരനും എന്ന നിലയില്‍, ഇന്ത്യ ശ്രീലങ്കയ്ക്ക് സാമ്പത്തിക പിന്തുണയും ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുത്തു. പ്രധാനമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ വന്‍ജനക്കൂട്ടമാണ് ചെന്നൈയില്‍ തടിച്ചുകൂടിയത്.
Discussion about this post