മുംബൈ: വീര്‍ സവര്‍ക്കര്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡ.സവര്‍ക്കര്‍ സ്മൃതിദിനത്തിലാണ് സിനിമയെ സംബന്ധിച്ച ആദ്യ പ്രഖ്യാപനമുണ്ടായത്. ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത് ഇന്നലെ അദ്ദേഹത്തിന്റെ ജന്മദിനത്തിലും. വീര്‍ സവര്‍ക്കര്‍ ജയന്തി ആശംസകള്‍ എന്ന അടിക്കുറിപ്പോടെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രണ്‍ദീപ് ചിത്രത്തിലെ തന്റെ ഫസ്റ്റ് ലുക്ക് പ്രസിദ്ധപ്പെടുത്തിയത്.
”സ്വാതന്ത്ര്യത്തിനും ഭാരതമെന്ന സാക്ഷാത്കാരത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ഏറ്റവും ഉന്നതനായ നായകന്മാരില്‍ ഒരാള്‍. ഒരു യഥാര്‍ത്ഥ വിപ്ലവകാരിയുടെ ഭാവം ആര്‍ജ്ജിക്കുക, ആ കഥയില്‍ അദ്ദേഹമായി ജീവിക്കുക… അതിനുള്ള പരിശ്രമത്തിലാണ് ഞാന്‍.” രണ്‍ദീപ് കുറിച്ചു.
മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചലച്ചിത്രം ആനന്ദ് പണ്ഡിറ്റും സന്ദീപ് സിങ്ങും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
Discussion about this post