ന്യൂദല്‍ഹി: ധനമന്ത്രാലയവും കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയവും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാരാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വായ്പാബന്ധിത സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ദേശീയ പോര്‍ട്ടലായ ‘ജന്‍ സമര്‍ഥ് പോര്‍ട്ടലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. കാഴ്ചവൈകല്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള നാണയങ്ങളും പ്രധാനമന്ത്രി പുറത്തിറക്കി.
കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതു ഭരണം ജനങ്ങളിലേക്കെത്തിക്കുന്നതിനാണ്. വിവിധ മന്ത്രാലയങ്ങളുടെയും വെബ്സൈറ്റുകളുടെയും നൂലാമാലകളില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനാണ്. വായ്പാബന്ധിത ഗവണ്‍മെന്റ് പദ്ധതികള്‍ക്കായുള്ള ദേശീയ പോര്‍ട്ടലായ ജന്‍ സമര്‍ഥ് പോര്‍ട്ടല്‍ തുടങ്ങിയത്. ഈ ദിശയിലുള്ള ഒരു പ്രധാന ചുവടുവയ്പാണിത്. വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, വ്യവസായികള്‍, എംഎസ്എംഇ സംരംഭകര്‍ എന്നിവരുടെ ജീവിതം മെച്ചപ്പെടുത്താനും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ഈ പോര്‍ട്ടല്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തുടനീളമുള്ള 75 കേന്ദ്രങ്ങളില്‍ ഒരേസമയം പരിപാടി സംഘടിപ്പിക്കുകയും ഓരോ സ്ഥലവും വെര്‍ച്വല്‍ മോഡ് വഴി പ്രധാന വേദിയുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post