ഭുവനേശ്വർ: രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ ദ്രൗപദീ മുർമൂ പോകുമ്പോൾ എൻഡിഎ സംഘത്തോടൊപ്പം ഒഡീഷയിൽ നിന്ന് രണ്ട് മന്ത്രിമാരും. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ പ്രത്യേക നിർദേശപ്രകാരമാണ് സംസ്ഥാന നിയമവകുപ്പ് മന്ത്രി ജഗന്നാഥ് സരക, ജലസേചനവകുപ്പ് മന്ത്രി തുകുനി സാഹു എന്നിവർ ദൽഹിയിലെത്തിയത്. ഒഡീഷയുടെ മകളെ രാഷ്ട്രപതിയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തിന് നന്ദി അറിയിച്ച മുഖ്യമന്ത്രി നവീൻ പട്നായിക് ദ്രൗപദീ മുർമൂവിന്റെ വിജയം തേടി താൻ നേരിട്ട് ഒാരോ അംഗങ്ങളുമായും സംസാരിക്കുമെന്നും പ്രഖ്യാപിച്ചു. മന്ത്രിമാരെ കൂടാതെ സംസ്ഥാനത്തുനിന്നുള്ള പതിനാല് ബിജെപി എംഎൽഎമാരും നാമനിർദേശപത്രികാസമർപ്പണത്തിൽ പങ്കെടുക്കാൻ ദൽഹിയിലെത്തിയിരുന്നു. അതേസമയം ഒഡീഷയിലെ കോൺഗ്രസ് നേതൃത്വം മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളി. ദ്രൗപദിയുടെ സ്ഥാനാർത്ഥിത്വം രാഷ്ട്രീയമായി പരിഗണിച്ച് എതിർക്കുമെന്ന് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് നരസിംഹമിശ്ര പറഞ്ഞു.
Discussion about this post