തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ മുഖേനയുള്ള ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു. ഇ – പോസ് സെർവർ തകരാറിനെ തുടർന്നാണ് കിറ്റ് വിതരണം തടസ്സപ്പെട്ടത്. ഇ-പോസ് മെഷീനിൽ നിരന്തരം നേരിടുന്ന തടസം വ്യാപാരികൾക്ക് തലവേദനയാണ്. സെർവർ പ്രശ്‌നവും അപ്‌ഡേഷനുമാണ് കാരണമായി പറയുന്നത്.
ഓണക്കിറ്റ് വിതരണത്തിന്‍റെ ആദ്യദിനം തന്നെ ഇ-പോസ് പണിമുടക്കി. ഇന്നലെയും ഉച്ചയ്ക്ക് ശേഷം പലയിടത്തും ഇതാവർത്തിച്ചു. പിങ്ക് കാർഡുടമകൾക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. കുറേനാളുകളായി ഇ-പോസ് മെഷീനുകളുടെ തകരാര്‍ പൊതുവിതരണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയുണ്ട്.
മിൽമ നെയ്യ് 50 മി.ലി, ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം, കശുവണ്ടിപ്പരിപ്പ് 50 ഗ്രാം,ശബരി മുളക്‌പൊടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം,ശർക്കരവരട്ടി 100 ഗ്രാം,പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം,ശബരി തേയില 100 ഗ്രാം,പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയർ 500 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ഏലയ്‌ക്ക 20 ഗ്രാം, തുണിസഞ്ചി, തുവരപ്പരിപ്പ് 250 ഗ്രാം തുടങ്ങിയവയാണ് ഇത്തവണത്തെ ഓണക്കിറ്റിൽ ഉള്ളത്.
Discussion about this post