തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ മിന്നൽ പരിശോധന. കരുവന്നൂർ ബാങ്കിന്‍റെ ഹെഡ് ഓഫീസിൽ എത്തിയാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെ മുതൽ ഉദ്യോഗസ്ഥരെത്തി റെയ്ഡ് ആരംഭിച്ചു.
കഴിഞ്ഞ തവണ പരിശോധിച്ച് സീൽ ചെയ്ത മുറികൾ വീണ്ടും തുറന്ന് പരിശോധിക്കുകയാണ്. പത്ത് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. സെക്രട്ടറിയുടെ മുറിയാണ് വീണ്ടും തുറന്ന് പരിശോധിക്കുന്നത്. കൂടുതൽ വിവരങ്ങൾ തേടുന്നതിന്‍റെ ഭാഗമായാണ് പരിശോധന.
കഴിഞ്ഞ തവണ ബാങ്കിലും കേസിലെ പ്രതികളുടെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. നിരവധി തെളിവുകൾ ഇവിടെ നിന്ന് കണ്ടെടുത്തതായും വിവരമുണ്ട്.
Discussion about this post