മലപ്പുറം : മുറിച്ച് മാറ്റേണ്ട മരത്തില്‍ ധാരാളം പക്ഷിക്കൂടുകളുണ്ടെന്ന് അറിഞ്ഞതോടെ ദേശീയ പാതാ വികസന പ്രവൃത്തികള്‍ നിര്‍ത്തി വച്ച് അധികൃതര്‍. കാസര്‍കോട് ചെര്‍ക്കളയില്‍ നിന്നാണ് ഈ നല്ല മാതൃക. 25 ദിവസത്തേക്കാണ് പണി നിര്‍ത്തി വച്ചിരിക്കുന്നത്.
ദേശീയ പാത വികസനത്തിനു വേണ്ടി പറക്കമുറ്റാത്ത പക്ഷി കുഞ്ഞുങ്ങളും വിരിയാറായ മുട്ടകളും ഉണ്ടായിരുന്ന വലിയ മരം വെട്ടി ഇട്ടപ്പോൾ നിലത്തു വീണ് പിടഞ്ഞു തീർന്ന പക്ഷിക്കുഞ്ഞുങ്ങളുടെ കാഴ്ച നമ്മൾ കണ്ടത് മലപ്പുറം വികെപടിയില്‍ നിന്ന്. എന്നാൽ പക്ഷികളെ കൂട്ടത്തോടെ കൊന്നല്ല റോഡ് വികസിപ്പിക്കേണ്ടതെന്ന് മാതൃക കാട്ടുകയാണ് കാസര്‍കോട്.
ചെര്‍ക്കള ജംക്ഷനില്‍ സംസ്ഥാന-ദേശീയ പാതകളുടെ ഇടയിലാണ് വലിയ തണല്‍ മരം.12 മീറ്റര്‍ ഉയരത്തിലും.
Discussion about this post