ശബരിമല: ശബരിമല വെർച്വൽ ക്യൂബുക്കിംഗ് സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൻ്റെ ഭാഗമായി ടാറ്റാ കൺസൾട്ടൻസി സർവ്വീസുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ധാരണാപത്രം ഒപ്പിട്ടു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ്റെ സാന്നിധ്യത്തിൽ ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്.പ്രകാശ് ആണ് റ്റി സി എസ് സീനിയർ ജനറൽ മാനേജർ എസ്.കെ.നായരുമായി കരാർ ഒപ്പിട്ടത്.ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ, ദേവസ്വം ബോർഡ് ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ, റ്റി.സി.എസ് പ്രോഗ്രാം മാനേജർ ബീമാ ശേഖർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ എന്നിവർ ദേവസ്വം ബോർഡ് കോൺഫെറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു
Discussion about this post