തൃശൂർ: ഡിസിസി ഓഫീസിന് കാവി പെയിന്റ് അടിച്ചു. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജില്ലയിൽ പര്യടനം നടത്താനിരിക്കെയാണ് ഓഫീസ് പെയിന്റിംഗ് നടത്തിയത്. ബിജെപി ഓഫീസിന് സമാനമായാണ് ‘കാവി’ മുക്കിയത്. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതിഷേധമറിയിച്ചതോടെ ബുധൻ അതി രാവിലെ തന്നെ തൊഴിലാളികളെ എത്തിച്ച് കാവി നിറം മാറ്റി അടിച്ചു.
കാവി പെയിന്റ് അടിക്കുമ്പോൾ നേതാക്കളെല്ലാം സ്ഥലത്തുണ്ടായിരുന്നു. എന്നാൽ രാത്രിയിൽ കോൺഗ്രസിന്‍റെ തന്നെ വാട്സ്ആപ് ഗ്രൂപ്പുകളിലും ചർച്ചയായി. ഭാരത് ജോഡോ യാത്രയുടെ തീം ആയി ‘കാക്കി ട്രൗസറിന് തീ പിടിക്കുമ്പോൾ’ എന്ന സന്ദേശങ്ങൾ ഏറെ ചർച്ചയായിരുന്നു. എന്നാൽ കോൺഗ്രസ് ഒന്നടങ്കം ബിജെപിയിലേക്ക് പോകുന്നുവെന്ന സന്ദേശമാണ് ഓഫീസിനെ കാവിയാക്കി നേതാക്കൾ ചെയ്തതെന്ന് കോൺഗ്രസ് ഗ്രൂപ്പുകളിൽ വിമർശനംമുയർന്നു.
തൊഴിലാളികൾക്ക് അബദ്ദം പറ്റിയതാണെന്നാണ് നേതാക്കൾ പറയുന്നത്. ത്രവവർണ നിറം അടിക്കാനായിരുന്നു നിർദേശിച്ചത്. എന്നാൽ കാവി മാത്രമടിച്ചു. വിവാദമായതോടെ കാവി മാച്ച് പച്ചയും വെള്ളയും വീണ്ടും അടിപ്പിച്ചു.
Discussion about this post