തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയിട്ടേ ഇനി ചെരുപ്പിടുവെന്ന് ശപഥമെടുത്ത് യുവാവ്. ഹരിയാന സ്വദേശി പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് ഇത്തരമൊരു ഉറച്ച ശപഥമെടുത്തത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയ രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്രയിലും സജീവ സാന്നിധ്യമാണ് ദിനേശ് ശര്‍മ.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ചെരുപ്പിടാതെയാണ് ദിനേശ് ശര്‍മ പദയാത്രയില്‍ നടക്കുന്നത്. രാഹുലിന്‍റെ ചിത്രമുള്ള വസ്ത്രവും പതാകയും വീശിയ ദിനേശ് ശര്‍മ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതുസമ്മേളനത്തില്‍ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു.പദയാത്രയെ വരവേല്‍ക്കാന്‍ തെരുവുകളില്‍ തിങ്ങിനിറഞ്ഞ ആളുകള്‍ക്കിടയിലും നൃത്തവും മുദ്രാവാക്യവുമായി ആവേശം തീര്‍ക്കുകയാണ് ഇദ്ദേഹം.
ടാറിട്ട റോഡിലെ പൊള്ളുന്ന ചൂട് മറികടക്കാന്‍ പലരും ഷൂസും സോക്ക്‌സുമെല്ലാം ഇട്ട് നടക്കുമ്പോഴാണ് നഗ്ന പാദനായി കിലോമീറ്ററകള്‍ താണ്ടാനുള്ള ദിനേശ് ശര്‍മയുടെ തീരുമാനം.
Discussion about this post