തിരുവനന്തപുരം : കെപിസിസി അധ്യക്ഷന്‍ ആരെന്ന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി തീരുമാനമെടുക്കും. ഇന്ന് ചേര്‍ന്ന കെപിസിസി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. എഐസിസി അംഗങ്ങളെയും സോണിയ തീരുമാനിക്കും.
നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നുള്ളവര്‍ കോണ്‍ഗ്രസ് തലപ്പത്തേയ്ക്ക് വരണമെന്നും നിലവില്‍ അവരുടെ താത്പ്പര്യങ്ങള്‍ മാത്രമാണ് നടപ്പിലാക്കുന്നതെന്നും ദേശീയ തലത്തില്‍ ആരോപണങ്ങള്‍ ഉയരുന്നതിനിടയിലാണ് കേരളത്തില്‍ പ്രമേയം പാസാക്കിയത്. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ വി.ഡി. സതീശന്‍, കെ. മുരളീധരന്‍, എം.എം. ഹസ്സന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. ജോസഫ് എന്നിവരും പ്രമേയത്തെ പിന്താങ്ങി. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കണം എന്ന് എഐസസിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയം യോഗത്തില്‍ പാസ്സാക്കിയത്.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങള്‍ പങ്കെടുത്ത ആദ്യ ജനറല്‍ ബോഡി യോഗമാണ് ഇന്ന് ചേര്‍ന്നത്. 282 ബ്ലോക്ക് പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും പാര്‍ലിമെന്ററി പാര്‍ട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങള്‍ ആണുള്ളത്. ഇതോടെ മത്സരം ഏതുമില്ലാതെ കെ. സുധാകരന്‍ കെപിസിസി അധ്യക്ഷന്‍ ആയി തുടരും. അംഗത്വ പട്ടികയിലും അധ്യക്ഷന്റെ കാര്യത്തിലും എഐ ഗ്രൂപ്പുകളും കെ സി വേണുഗോപാല്‍ പക്ഷവും തമ്മില്‍ സമവായത്തിന് ധാരണയില്‍ എത്തിക്കഴിഞ്ഞു.
Discussion about this post