കൊച്ചി: എന്നും കുറച്ചു ദൂരം നടക്കണമെന്ന് സര്‍സംഘചാലക്. ദിവസവും ശാഖയില്‍ പോകുന്നുണ്ടെന്ന് എം.എ. സാര്‍… നാല് ദിവസത്തെ കേരളസന്ദര്‍ശനത്തിനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് പ്രാന്തകാര്യാലയമായ എളമക്കര മാധവ നിവാസിലെത്തിയപ്പോഴാണ് മുതിര്‍ന്ന പ്രചാരകന്മാരായ ആര്‍.ഹരി, എം.എ. കൃഷ്ണന്‍ എന്നിവരെ കണ്ടത്. കുശലം ചോദിച്ച് സുഖവിവരങ്ങള്‍ തിരക്കി മുതിര്‍ന്ന പ്രചാരകന്മാരെയും പ്രവര്‍ത്തകരെയും കണ്ട് അദ്ദേഹം ഇന്ന് തൃശ്ശൂരിലേക്ക് സംഘടനാപരിപാടികള്‍ക്കായി പോയി.
കഴിഞ്ഞ ദിവസം കൊല്ലം വള്ളിക്കാവ് അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ കണ്ടതിന് ശേഷം രാത്രിയോടെയാണ് അദ്ദേഹം പ്രാന്തകാര്യാലയത്തിലെത്തിയത്. ഹരിയേട്ടനുമായി അരമണിക്കൂറോളം അദ്ദേഹം സംഭാഷണത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് മുതിര്‍ന്ന പ്രവര്‍ത്തകരായ ടി.ആര്‍. സോമശേഖരന്‍, കെ.ആര്‍. ഉമാകാന്തന്‍, കെ. പുരുഷോത്തമന്‍ തുടങ്ങിയവരുമായി കുശലാന്വേഷണം നടത്തി.
ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് എ. സെന്തില്‍കുമാര്‍, സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍, വിശേഷ സമ്പര്‍ക്കപ്രമുഖ് എ. ജയകുമാര്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Discussion about this post