VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

ബൗളിംഗ് പിച്ചില്‍ രാഹുലും(51*) യാദവും(50*) അടിച്ചു: ഇന്ത്യ ജയിച്ചു

VSK Desk by VSK Desk
29 September, 2022
in കായികം, കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: റണ്‍ മഴ പ്രവചിച്ച പിച്ചില്‍ വീണത് പെയ്തിറങ്ങിയത് ബാറ്റ്‌സ്മാന്മാരുടെ കണ്ണീര്‍ തുളളികള്‍. കഴക്കൂട്ടത്തെ പുല്‍ത്തകിടി സ്റ്റേഡിയത്തിലെ പിച്ചില്‍ അപാരമായ ബൗണ്‍സ് പിറന്നപ്പോള്‍ പന്തടിവീരന്മാര്‍ റണ്ണെടുക്കാനാകാതെ പുറത്തായി. ബാറ്റിംഗ് പൂരം പ്രതീക്ഷിച്ചെത്തിയ കാണികളെ നിരാശപ്പെടുത്തിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയക്ക് ആശ്വാസ ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുത്തു. ഇന്ത്യ 16.2 ഓവറില്‍ 2 നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഓപ്പണറായി എത്തിയ കെ എല്‍ രാഹുല്‍ 56 പന്തില്‍ 51 റണ്‍സും സൂര്യ കുമാര്‍ യാദവ് 30 പന്തില്‍ 50 റണ്‍സും എടുത്ത് ജയം ഉറപ്പാക്കി.
107 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം പരുങ്ങലിലായിരുന്നു. കാഗിസോ റബാഡയുടെ ആദ്യ ഓവറിലെ ഒരു പന്തും അടിക്കാന്‍ കെ എല്‍ രാഹുലിന് കഴിഞ്ഞില്ല. പാര്‍ണല്‍, എറിഞ്ഞ രണ്ടാമത്തെ ഓവറില്‍ മൂന്ന് എക്‌സ്ട്രാസ് ഉള്‍പ്പെടെ 9 റണ്‍സ് എടുത്തെങ്കിലും അടുത്ത ഓവറില്‍ നായകന്‍ രോഹിത് ശര്‍മ്മ വീണു. റബാഡയുടെ മനോഹരമായ പന്ത് ഔട്ട് സൈഡ് എഡ്ജായി കീപ്പര്‍ ക്വിന്റന്‍ ഡിക്കോക്കിന്‍റെ കൈകളില്‍. രണ്ടു പന്തുമാത്രം നേരിട്ട രോഹിതിന് റണ്‍ ഒന്നും കിട്ടിയില്ല.

രാഹുലിന് കൂട്ടായി കോലി എത്തിയതിനെ കാണികള്‍ കയ്യടിയോടെ വരവേറ്റെങ്കിലും റണ്‍സ് കണ്ടെത്താന്‍ ഇരുവരും കുഴയുന്നതാണ് കണ്ടത്. ആദ്യത്തെ ആറ് ഓവറില്‍ ആറ് പന്തുകള്‍ മാത്രമാണ് അടിക്കാന്‍ കഴിഞ്ഞത്.

ഏഴാം ഓവറിലെ ആദ്യ പന്തില്‍ കോലി വീണു. ആന്റിച്ച് നോര്‍ദ്യ എറിഞ്ഞ പന്ത് എഡ്ജ് ചെയ്ത് കീപ്പര്‍ ക്വിന്റന്‍ ഡിക്കോക്കിന്‍റെ കരങ്ങളില്‍. 9 പന്ത് നേരിട്ട 3 റണ്‍സായിരുന്നു കോലിയുടെ സംഭാവന.
തുടര്‍ച്ചയായി രണ്ട് സിക്‌സര്‍ പറത്തിക്കൊണ്ടായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ വരവ്.
10 ഓവര്‍ തീരുമ്പോള്‍ ഇന്ത്യ നേടിയത് രണ്ട് വിക്കറ്റിന് 47 റണ്‍സ് മാത്രം.. ദക്ഷിണാഫ്രിക്കയ്ക്ക് ആ സമയം വിക്കറ്റ് ആറെണ്ണം പോയിരുന്നുവെങ്കിലും 48 റണ്‍സ് ഉണ്ടായിരുന്നു.

പിന്നീട് വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ രാഹൂലും സൂര്യകുമാരും ഇന്ത്യയുടെ വിജയം ഉറപ്പിച്ചു പുറത്താകാതെ 81 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇവര്‍ കണ്ടെത്തിയത്.

ടോസ് നേടി പന്തെറിയാന്‍ തീരുമാനിച്ച നായകന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനത്തെ ശരിവെക്കുന്ന തരത്തില്‍ സ്വപ്നതുല്യമായ തുടക്കമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയത്. ആദ്യ മൂന്ന് ഓവറില്‍ തന്നെ അഞ്ച് വിക്കറ്റ്.
അതും ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ രണ്ടക്കം കടക്കും മുന്‍പേ. ആദ്യ ഓവറിന്‍റെ അവസാന പന്തില്‍ നായകന്‍ തെംപ ബവുമയെ പൂജ്യനായി പുറത്താക്കി ദീപക് ചഹാറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. നാലു പന്തു നേരിട്ട ബവുമയെ ക്‌ളീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.

അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ രണ്ടാ ഓവറാണ് ആതിഥേയരുടെ നടുവെടിച്ചത്. മൂന്നു വിക്കറ്റാണ് ആ ഓവറില്‍ വീണത്.
ക്വിന്റന്‍ ഡിക്കോക്ക് (1 ) ആണ് ആദ്യം പുറത്തായത്. ഓഫ് സ്റ്റംമ്പിനു പുറത്തുകൂടി പോയ പന്ത് കട്ട് ചെയ്തു. ബാറ്റിന്‍റെ അകം അരുകില്‍ തട്ടി സ്റ്റംമ്പിലേക്ക്. ആ ഓവറിലെ അവസാന രണ്ടു പന്തുകളില്‍ കൂടി വിക്കറ്റ്.
. ഓഫ് സ്റ്റംമ്പിനു പുറത്തുകൂടി പോയ പന്ത് ഡ്രൈവ് ചെയ്യാനുള്ള റിലീ റോസ്വോ(0)യുടെ ശ്രമം പാളി. ബാറ്റിലുരസിയ പന്ത് കീപ്പര്‍ ഋഷഭ് പന്തിന്‍റെ കൈകളില്‍ ഭദ്രം. പകരമെത്തിയ ഡോവിഡ് മില്ലര്‍ (0)ആദ്യ പത്തില്‍ തന്നെ ക്‌ളീന്‍ ബൗള്‍ഡ്.
അടുത്ത ഓവറില്‍ ട്രിസ്റ്റാന്‍ സ്റ്റബ്‌സ്(0) പവലിയനിലേക്ക് മടങ്ങി. ദീപക് ചഹാറിനെ ഉയര്‍ത്തി അടിച്ചത് ഡീപ് ബാക്ക് വേര്‍ഡ് പോയിന്റില്‍ അര്‍ഷ്ദീപിന്‍റെ കൈകളില്‍. മൂന്ന് ഓവര്‍ കഴിയുമ്പോള്‍ വെറും 9 റണ്‍സിന് 5 വിക്കറ്റ് എന്ന പരിതാപകരമായ അവസ്ഥയിലായി ദക്ഷിണാഫ്രിക്ക.

അല്‍ഡിന്‍ മാര്‍ക്കവും വാനി പാര്‍ണലും ശ്ര്ദ്ധയോടെ ബാറ്റ് വീശി സ്‌ക്കോര്‍ ബോര്‍ഡ് ചലിപ്പിച്ച് മുന്നോട്ടുപോയി. എട്ടാമത്തെ ഓവറിലെ അവസാന പന്തില്‍
അല്‍ഡിന്‍ മാര്‍ക്കം പുറത്തായതോടെ അതും അവസാനിച്ചു. 24 പന്തില്‍ 25 റണ്‍സ് എടുത്ത മാര്‍ക്കത്തെ ഹര്‍ഷല്‍ പട്ടേല്‍. വിക്കറ്റിനു മുന്നില്‍ കുടിക്കുകയായിരുന്നു
10 ഓവര്‍ തീരുമ്പോള്‍ ആറ് വിക്കറ്റിന് 48 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക

16-ാം ഓവറിലാണ് ഇന്ത്യയക്ക് അടുത്ത വിക്കറ്റ് കിട്ടിയത്. അക്‌സര്‍ പട്ടേലിനെ ഡീപ് മിഡ് വിക്കറ്റിലേക്ക് പാര്‍ണല്‍ ഉയര്‍ത്തി അടിച്ചെങ്കിലും ബൗണ്ടറിക്ക് സമീപം സൂര്യകുമാര്‍ യാദവ് കൈകളിലൊതുക്കി. ഇന്ത്യന്‍ വംശജന്‍ കേശവ് മഹാരാജ് സിക്‌സറുകളും ബൗണ്ടറികളും അടിച്ച് വലിയ നാണക്കേടില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചു. തിരുവനന്തപുരത്തെത്തി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം ചെയ്തു മടങ്ങുന്ന മഹാരാജിന്‍റെ ചിത്രം മനസ്സിലുളള കാണികളുടെ കയ്യടിയും കിട്ടി.. ഹര്‍ഷല്‍ പട്ടേല്‍ കുറ്റി പിഴുതതോടെ മഹാരാജു പുറത്ത്. എട്ട് വിക്കറ്റിന് 106 എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സും അവസാനിച്ചു.

Share
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies