പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് KSRTC ബസുമായി കൂട്ടിയിടിച്ച് 9 പേർ മരിച്ചു. ഇതിൽ 5പേർ വിദ്യാർഥികളും ഒരു അധ്യാപകനും 3 പേർ കെഎസ്ആർടിസിയിലെ യാത്രക്കാരുമാണ്. നാൽപതിലധികം പേർക്ക് പരിക്കേറ്റു. 7 പേരുടെ നില ഗുരുതരം എന്നാണ് ലഭിക്കുന്ന വിവരം.
ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് സ്കൂളിലെ കുട്ടികളാണ് ടൂറിസ്റ്റ് ബസ്സിൽ ഉണ്ടായിരുന്നത്.
കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് മുൻപോട്ട് നീങ്ങി തലകീഴായി മറിഞ്ഞു. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികൾ.
മറിഞ്ഞ ടൂറിസ്റ്റ് ബസ്സിന് അടിയിൽ വിദ്യാർത്ഥികൾ അകപ്പെട്ടതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായതെന്ന് നാട്ടുകാർ പറഞ്ഞു. മരിച്ചവരെയൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post