VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

യുവാക്കൾ എൻ്റെ രാജ്യം എനിക്കു ലഹരി എന്നത് മുദ്രാവാക്യമായി സ്വീകരിക്കണം : വത്സൻ തില്ലങ്കേരി

VSK Desk by VSK Desk
11 October, 2022
in കേരളം
ShareTweetSendTelegram

എറണാകുളം: രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വേണ്ടി യുവാക്കളെയും, വിദ്യാർത്ഥികളെയും മയക്കു മരുന്നിന് അടിമകളാക്കാൻ വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നു. മയക്കുമരുന്നിലും മദ്യത്തിലും സുഖം കണ്ടെത്തി അതിൻ്റെ പിന്നാലെ പായുന്ന യുവതലമുറയ്ക്ക് ശരിയായ ദിശയും ദൗത്യവും കാണിച്ചു കൊടുത്ത് അവരെ നന്മയിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്.

എൻ്റെ രാജ്യം എനിക്കു ലഹരി എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം എന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.

രാജ്യത്തിൻ്റെ പുരോഗതിക്കും ക്ഷേമത്തിനു വേണ്ടി സംഭാവന ചെയ്യുവാൻ യുവാക്കൾക്ക് സാധിക്കണം.
ഓരോ വ്യക്തിയും തൻ്റെ വ്യക്തിപരമായ ഉയർച്ചയിലേക്ക് പോകുന്നതോടൊപ്പം രാജ്യത്തിൻ്റെ ഉയർച്ചയും അവരുടെ ലക്ഷ്യമായി കാണുകയും, രാജ്യത്തിൻ്റെ ഓരോ നേട്ടങ്ങളിലും അഭിമാനം കൊള്ളുകയും വേണം.

ഐഎൻഎസ് വിക്രാന്ത് പോലുള്ള ലോകത്തിനു തന്നെ അത്ഭുതകരമായ നേട്ടംകൈവരിച്ചനാടാണ് നമ്മുടെ ഭാരതം.
ആത്മനിർഭർ ഭാരത്പോലുള്ള ഒരു ആശയത്തിൻ്റെ അടിസ്ഥാനത്തിൽ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി കൊണ്ടാണ് ഐഎൻഎസ് വിക്രാന്ത് രൂപകൽപ്പന നടത്തിയിട്ടുള്ളത്.

ഭാരതത്തെ ആയിരത്തോളം വർഷക്കാലം അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തന്നെ പിൻതള്ളിക്കൊണ്ട് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം ഉയർന്നു വരുന്നു എന്നത് നമുക്ക് അഭിമാനിക്കാൻ കഴിയുന്ന ഒന്നാണ്.
അങ്ങിനെ ലോകത്ത് ഭാരതത്തിൻ്റെ നേട്ടങ്ങളിൽ അഭിമാനിക്കുന്നവരായി യുവാക്കൾക്ക് മാറാൻ സാധിക്കണം.

ഒരുവശത്ത് നമ്മുടെ രാജ്യം പലരംഗത്തും ലോകത്തിനു മുൻപിൽ വൻശക്തിയായി മാറാൻ ശ്രമിക്കുമ്പോൾതന്നെ മറുവശത്ത് ഈ രാജ്യത്തെ തകർക്കുന്നതിനു വേണ്ടി ചിദ്രശക്തികൾ, രാഷ്ട്ര വിരുദ്ധശക്തികൾ എല്ലാനിലയ്ക്കും അതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ് എന്നത് നാം തിരിച്ചറിയുകയും, അതിനെ നേരിട്ട് തോല്പിക്കുവാൻ നമുക്ക് സാധിക്കുകയും വേണമെന്ന് ആലുവ കേശവ സ്മൃതിയിൽ വച്ച് ഹിന്ദു ഐക്യവേദി എറണാകുളം ജില്ലാ സമിതിയുടെ നേതൃത്വത്തിൽനടന്ന ഹിന്ദു യുവശക്തി സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി.

രാഷ്ട്ര വിരുദ്ധശക്തികൾ ക്കെതിരെയുള്ള ഏതൊരുശ്രമവും നമ്മുടെ പ്രവർത്തനത്തിൻ്റെ ഭാഗമാണ് എന്നതും
നാം മനസ്സിലാക്കണം. അതുകൊണ്ടു തന്നെ യുവാക്കൾ നമ്മുടെ കർമ്മശേഷി രാഷ്ട്രത്തിൻ്റെ നന്മയ്ക്കും പുരോഗതിക്കു വേണ്ടി ഉപയോഗിക്കുവാൻ കഴിയണമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

ജില്ലാവർക്കിംഗ് പ്രസിഡൻ്റ പി.സി. ബാബു അദ്ധ്യക്ഷം വഹിച്ച സംഗമത്തിൽ സംസ്ഥാന വക്താവ് ആർ.വി.ബാബു ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ ക്യാപ്റ്റൻ കെ.സുന്ദരൻ, മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഷീജ ബിജു എന്നിവർ പങ്കെടുത്തു.

ഹിന്ദു യുവവാഹിനിയുടെ ജില്ലാ സംയോചകനായി കെ.എ.ഹരീഷ് കുമാർ, സഹ സംയോചകനായി അനൂപ് പിണർമുണ്ട,
സഹ സംയോജികമാരായി ജ്യോതി ബ്രഹ്മദത്തൻ വടക്കേക്കര,
ശ്രീലക്ഷ്മി സതീശൻ ഏലൂർ എന്നിവരെയും
സമിതി അംഗങ്ങളായി അഞ്ജന ചന്ദ്രബോസ്, അരവിന്ദ് സി.എ, കൃഷ്ണരാജ്
എന്നിവരെ ജില്ലാ ഭാരവാഹികളായി. മദ്യമേഖല സംഘടനാ സെക്രട്ടറി എം.സി.സാബു ശാന്തി പ്രഖ്യാപിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ആ.ഭാ.ബിജു സ്വാഗതവും,
കെ.എ.ഹരീഷ് നന്ദിയും പറഞ്ഞു.

Tags: #drugsSay No To Drugs
ShareTweetSendShareShare

Latest from this Category

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

ആവിഷ്‌കാരസ്വാതന്ത്ര്യം പറയുന്നവര്‍ മൗലിക ഉത്തരവാദിത്തം കൂടി പാലിക്കണം: ജെ. നന്ദകുമാര്‍

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

പത്തനംതിട്ട, വായ്പൂരിൽ രോഗിയുമായി പോയ സേവാഭാരതി ആംബുലൻസിന് നേരെ SDPI ആക്രമണം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies