കൊല്ലം: ഭാരതത്തിന്‍റെ സ്വപ്നങ്ങള്‍ പൂര്‍ണമായി യാഥാര്‍ഥ്യമാക്കാന്‍ നാരീശക്തിയുടെ പങ്ക് വളരെ പ്രധാനമാണെന്ന് അഖില ഭാരതീയ പൂര്‍വ സൈനിക സേവാപരിഷത്ത് ദേശീയ വൈസ് പ്രസിഡന്റ് വി.പി. സിംഗ് പറഞ്ഞു. മാതൃശക്തി സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം കുടുംബത്തിനും രാജ്യത്തിനും വളരെ പ്രധാനപ്പെട്ടതാണ്. സ്ത്രീകളുടെ സാക്ഷരതയില്‍ വര്‍ധനവുണ്ടാകണം. പെണ്‍കുട്ടികള്‍ ചെറിയ പ്രായത്തില്‍ വിദ്യാഭ്യാസം നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിനു പകരം സ്വയംപര്യാപ്തയില്‍ എത്താനും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനും സാധിക്കണം.
ഇതിന് നഗര-ഗ്രാമ വ്യത്യാസമില്ലാതെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വളരെ പ്രധാനമാണ്. പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശുചിത്വം, ആത്മവിശ്വാസം എന്നിവ നേടിയെടുക്കാന്‍ മാതൃശക്തിയുടെ പ്രവര്‍ത്തനം കൊണ്ട് സാധ്യമാകണമെന്നും അതിനായി ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാകണമെന്നും അദ്ദേഹം പറഞ്ഞു.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post