VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശിശുദിന സ്റ്റാമ്പിലും രാഷ്ട്രീയം സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയത് ശിശുദിനമായി പുലബന്ധമില്ലാത്ത ചിത്രം

VSK Desk by VSK Desk
19 October, 2022
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: ശിശുദിന സ്റ്റാമ്പിലും രാഷ്ട്രീയം കലര്‍ത്തി സംസ്ഥാന ശിശുക്ഷേമ സമിതി. 15 കോടി രൂപ സമാഹരിക്കാനായി കേരളത്തിലെ വിദ്യാലയങ്ങളിലേക്ക് അയച്ച ശിശുദിന സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത് പാടത്ത് നിരാശപ്പെട്ടിരിക്കുന്ന മെലിഞ്ഞുണങ്ങിയ കര്‍ഷകനെ.വാരിയെല്ലുകള്‍ പൊങ്ങി, പട്ടിണിക്കോലമായ കര്‍ഷകന്‍റെ തോളില്‍ കലപ്പ ചാരിവെച്ച ചിത്രത്തിന്‍റെ അടിക്കുറിപ്പ് ‘ഇന്ത്യന്‍ കര്‍ഷകന്‍ ഒരു നേര്‍ക്കാഴ്ച’ എന്നാണ്. പതിനഞ്ച് രൂപയാണ് ഒരു സ്റ്റാമ്പിന്‍റെ വില. ഗവര്‍ണ്ണര്‍ രക്ഷാധികാരിയും മുഖ്യമന്ത്രി പ്രസിഡന്റും വനിതാശിശുവികസന മന്ത്രി വൈസ് പ്രസിഡന്റുമായ സമിതിയുടെ ജനറല്‍ സെക്രട്ടറി ജെ.എസ്. ഷിജുഖാനാണ്.
സംസ്ഥാനത്തെ എല്‍പി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വരെയും സിബിഎസ്ഇ, ഐസിഎസ്ഇ, സൈനിക സ്‌കൂളുകള്‍ കേന്ദ്രീയ നവോദയ വിദ്യാലയങ്ങള്‍, ഐടിഐ, പോളിടെക്‌നിക്ക്, പ്രൊഫഷണല്‍ കോളജുകള്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍ എന്നിവ വഴി സ്റ്റാമ്പ് വിറ്റ് 15 കോടിരൂപ സമാഹരിക്കാനാണ് ശിശുക്ഷേമസമിതി ലക്ഷ്യമിടുന്നത്. ഓരോ സ്ഥാപനത്തിലേക്കും ആയിരം സ്റ്റാമ്പുകള്‍ ആണ് അയച്ചിരിക്കുന്നത്. കൊവിഡ് കാലഘട്ടത്തില്‍ ശിശുദിനസ്റ്റാമ്പ് വില്‍പ്പന നടക്കാത്തതിനാലാണ് ഇത്തവണ ഒരു കോടി സ്റ്റാമ്പ് വില്‍ക്കാന്‍ സംസ്ഥാന ശിശുക്ഷമ സമിതിക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഭാരതം കാര്‍ഷിക രംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ച നേടിയ വസ്തുത മറച്ചുവെച്ചാണ് പട്ടിണിക്കോലമായ കര്‍ഷകന്‍റെ ചിത്രം വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ശിശുക്ഷേമ സമതി അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് പിഎം കിസാന്‍ നിധിയുടെ പന്ത്രണ്ടാം ഗഡു കൈമാറിയിരുന്നു. എട്ട് കോടിയിലധികം കര്‍ഷകര്‍ക്ക് പതിനാറായിരം കോടി രൂപയാണ് ഇത്തവണ കൈമാറിയത്. അരി, ഗോതമ്പ്, മറ്റു ധാന്യങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവും ഇക്കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തി. ഗോതമ്പ് കയറ്റുമതിയില്‍ 727ശതമാനം വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. 132 ശതമാനം വര്‍ദ്ധനവാണ് അരി കയറ്റുമതിയില്‍ ഉണ്ടായിരുന്നത്. കാര്‍ഷിക രംഗത്തെ വളര്‍ച്ചയെ അവഗണിച്ച് ഇന്ത്യന്‍ കര്‍ഷകന്‍ പട്ടിണിയിലാണെന്ന ചിത്രമാണ് ശിശുക്ഷേമ സമിതി പ്രചരിപ്പിക്കുന്നത്. കാര്‍ഷിക വളര്‍ച്ചയില്‍ ദേശീയ ശരാശരിയുടെ അടുത്തെത്താന്‍പോലും കേരളത്തിന് എത്താന്‍ കഴിഞ്ഞില്ലെങ്കിലും കേരളം വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ശിശുദിനസ്റ്റാമ്പ് വില്‍പ്പനയോടനുബന്ധിച്ച് ഷിജുഖാന്‍ അയച്ച സര്‍ക്കുലറില്‍ അവകാശപ്പെടുന്നത്.

ശിശുദിനവുമായി ബന്ധപ്പെട്ട ചിത്രത്തിന് പകരം ഭാരതത്തിലെകര്‍ഷകന്‍ ദുരിതത്തിലാണെന്ന സന്ദേശം നല്‍കാനാണ് ശിശുക്ഷേമ സമിതി സ്റ്റാമ്പിനെ ഉപയോഗിച്ച ചിത്രത്തെ ലക്ഷ്യമിടുന്നത്. ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ദേശീയ ചിത്രരചനാ മത്സരം നടത്തി കുട്ടികള്‍ വരച്ച നിരവധി ചിത്രങ്ങള്‍ ഉള്ളപ്പോളാണ് ആരുടേതാണെന്ന് പോലും വ്യക്തമാക്കാത്ത ചിത്രം സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Share1
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies