കണ്ണൂര്‍: പാനൂരില്‍ യുവതിയെ വീട്ടിൽക്കയറി കഴുത്തറുത്ത് കൊന്നു. പാനൂർ വള്ളിയായി സ്വദേശി വിഷ്ണുപ്രിയ (22) ആണ് മരിച്ചത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. അക്രമത്തിനു പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പ്രാധമിക നിഗമനം. കഴുത്തറത്ത നിലയിലാണ് വിഷ്ണുപ്രിയെ കണ്ടെത്തിയത്. മുഖംമൂടി ധരിച്ചയാളെ വീടിനുസമീപം കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
എന്നാൽ ഇക്കാര്യം ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. പാനൂരിലെ സ്വകാര്യ ലാബിലെ ജിവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ.
Discussion about this post