ആലപ്പുഴ: രാജ്യവിരുദ്ധ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷം മത വർഗീയതയും സ്പർദ്ധയും ആളിക്കത്തിക്കാൻ പുതിയ പേരുകളിൽ പ്രചാരണവുമായി മതഭീകരർ രംഗത്ത്. ആലപ്പുഴ ജില്ലയിൽ വ്യാപകമായി വഹ്ദത്തെ ഇസ്ലാമി എന്ന സംഘടനയുടെ പേരിലാണ് വർഗീയ പ്രചാരണങ്ങൾ നടത്തുന്നത്.
പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളിലാണ് ഇത്തരത്തിലുള്ള പ്രവർത്തനം കൂടുതലായി നടത്തുന്നത്. പോപുലർ ഫ്രണ്ട് നിരോധിച്ചതിന് കേന്ദ്ര സർക്കാരിനെതിരെയും. ഇവരുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തുറന്നുകാട്ടുന്ന മാധ്യമങ്ങൾക്കെതിരെയുമാണ് വിഷലിപ്ത പ്രചാരണം നടത്തുന്നത്.
ഇപ്പോഴും സജീവമാണ് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുക എന്ന തന്ത്രത്തിന്‍റെ ഭാഗമായി കുടിയാണ് ഇത്തരത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ, യുവാക്കളെ മതഭീകരവാദത്തിലേക്ക് നയിക്കുന്നതിന് ഇതര മതവിദ്വേഷം പടർത്തുന്ന സന്ദേശങ്ങൾ രഹസ്യമായി പ്രചരിപ്പിക്കുന്നതായും വിവരമുണ്ട്.
എന്നാൽ പോസ്റ്ററുകളുടെ പിന്നിലെ ശക്തികളെ കുറിച്ച് അന്വേഷിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പോപ്പുലർ ഫ്രണ്ട് ശക്തികേന്ദ്രങ്ങളിലും, പ്രധാന പ്രവർത്തകരെയും നിരീക്ഷിക്കുന്നതിലും പോലീസ് പരാജയമാണെന്നാണ് വിമർശനം.അതിനിടെ പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ പൊതു വിഷയങ്ങളിൽ ഇടപെട്ട് ജനപിന്തുണ നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളും മറ്റും ഇതിന്‍റെ ഭാഗമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളത്തിലേക്ക് മയക്കുമരുന്നും, സ്വർണവും മറ്റും കടത്തിക്കൊണ്ടുവരുന്നതിൽ നല്ല ശതമാനവും മതഭീകര പ്രവർത്തനങ്ങൾ ക്കാണെന്ന ആക്ഷേപം നിലനിൽക്കെയാണ് എസ്ഡിപിഐയുടെ ലഹരി വിരുദ്ധ പ്രവർത്തനം.
Discussion about this post