തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരള ശ്രീ പുരസ്കാരം താന്‍ സ്വീകരിക്കില്ലെന്ന് ശില്‍പ്പി കാനായി കുഞ്ഞിരാമന്. ശില്പ്പങ്ങള് സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പുരസ്കാരം നിരസിക്കുന്നതെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കാനായി കുഞ്ഞിരാമന് വ്യക്തമാക്കി.
കുറച്ചുനാള്‍ക്കു മുന്‍പ് ശംഖുമുഖത്ത് ഒരു ഹെലികോപ്ടര്‍ കൊണ്ടുവന്ന് വച്ച് അവിടം വികൃമാക്കി. ഇക്കാര്യം മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമായില്ല. വേളിയിലും സമാനമായ അവസ്ഥ. വളരെ കഷ്ടപ്പെട്ട് ചെയ്ത ടൂറിസ്റ്റ് വില്ലേജ് വികൃമാക്കി.
കണ്ണൂര്‍ പയ്യാമ്പലത്തെ പാര്‍ക്കും അവഗണിക്കപ്പെട്ട് കിടക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരാണ് വേളി ടൂറിസ്റ്റ് വില്ലേജ് പോലെ അവിടെയും മനോഹരമാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പാര്‍ക്ക് അവഗണിക്കപ്പെട്ട നിലയിലാണെന്നും കാനായി കുഞ്ഞിരാമന് ആരോപിച്ചു.
Discussion about this post