VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വിഴിഞ്ഞം തുറമുഖത്തിനായി ഒറ്റക്കെട്ട് ലോങ് മാര്‍ച്ച് ജനകീയം

VSK Desk by VSK Desk
2 November, 2022
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ലത്തീന്‍ കത്തോലിക്ക അതിരൂപത നടത്തുന്ന സമരത്തിനെതിരെ ജനങ്ങളുടെ മുന്നേറ്റം. പ്രാദേശിക ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രദേശവാസികളൊന്നടങ്കം സെക്രട്ടേറിയേറ്റിലേക്ക് ലോങ്മാര്‍ച്ച് സംഘടിപ്പിച്ചു. വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒല്ലൂരില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ രാഷ്ട്രീയ, സാമുദായിക സംഘടനകള്‍ ഒറ്റക്കെട്ടായി അണിനിരന്നു. ബിജെപി, സിപിഎം തുടങ്ങിയ രാഷ്ട്രീയ സംഘടനകളും എന്‍എസ്എസ്, എസ്എന്‍ഡിപി, ഹിന്ദുഐക്യവേദി, വിശ്വഹിന്ദുപരിഷത്ത്, കെപിഎംഎസ്, വിഎസ്ഡിപി, വിശ്വകര്‍മ്മസഭ, കേരള തണ്ടാന്‍ മഹാസഭ തുടങ്ങിയ വിവിധ സാമൂഹ്യ സംഘടനകളും ലോങ് മാര്‍ച്ചിന്‍റെ ഭാഗമായി. വിഴിഞ്ഞം, കോവളം, വാഴമുട്ടം, പാച്ചല്ലൂര്‍, തിരുവല്ലം, അമ്പലത്തറ, മണക്കാട്, കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ ജനങ്ങള്‍ ലോങ് മാര്‍ച്ചിനെ വരവേറ്റു.

  തുറമുഖ കവാടത്തില്‍ എസ്എന്‍ യൂത്ത് വിങ് ജില്ലാ കണ്‍വീനര്‍ വിനോദ് കുമാര്‍ ലോങ്മാര്‍ച്ചിന് തുടക്കം കുറിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എസ്. സംഗീത് കുമാര്‍ ഉദ്ഘാടനം ചെയ്തു. അന്തര്‍ദേശീയ തലത്തില്‍ പ്രാധാന്യമുള്ള പദ്ധതിക്കെതിരെ നടത്തുന്ന സമരത്തെ എതിര്‍ത്ത് തോല്‍പിക്കണമെന്ന് സംഗീത് കുമാര്‍ പറഞ്ഞു. കേന്ദ്രവും–സംസ്ഥാനവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് പറഞ്ഞു. നിര്‍മാണത്തെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയും അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

   സമരത്തിന് വിദേശ ഫണ്ട് എത്തുന്നുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് അപകടകരമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. വാര്‍ത്ത ശരിയാണെങ്കില്‍ ലത്തീന്‍ അതിരൂപത സമരത്തിനെതിരെ അണിനിരക്കണം. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് പൊറുക്കാനാകാത്ത നീതികേടാണ്. ആരുവിചാരിച്ചാലും പദ്ധതി നിര്‍ത്താനാകില്ല. രാജ്യത്തിന് ഗുണമുണ്ടാകുമ്പോള്‍ മറ്റ് ചില ശക്തികള്‍ക്ക് നഷ്ടമുണ്ടാകും. സമരത്തിന് പിന്നിലുള്ളവര്‍ക്ക് വേറെ താത്പര്യമാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ജനകീയ കൂട്ടായ്മ കണ്‍വീനര്‍ മുല്ലൂര്‍ മോഹനചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ വെങ്ങാനൂര്‍ ഗോപകുമാര്‍, കൗണ്‍സിലര്‍ ഓമന, വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍, എസ്എന്‍ഡിപി നേതാക്കളായ പവന സുധീര്‍, മണ്ണില്‍ മനോഹരന്‍, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, ഹിന്ദുഐക്യവേദി നേതാവ് വഴയില ഉണ്ണി, മുക്കോല സന്തോഷ്, സഞ്ജിലാല്‍, ലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

Share10TweetSendShareShare

Latest from this Category

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കെ. ഗംഗാധരൻ അന്തരിച്ചു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്ട്രം തെരഞ്ഞെടുത്തവര്‍: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കെ. ഗംഗാധരൻ അന്തരിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies