തിരുവനന്തപുരം: വിസിമാര്‍ക്കെതിരെയുള്ള നടപടി കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എട്ട് വിസിമാരുടെ നിയമനം അസാധുവാണെന്നും നിയമിച്ച അന്നുമുതല്‍ നല്‍കിവന്ന ശമ്പളം തിരികെ പിടിക്കാനുള്ള നടപടികളിലേക്കും ഗവര്‍ണര്‍ കടക്കും. തലസ്ഥാനത്ത് തിരികെ എത്തിയ ശേഷമാകും ഉത്തരവിറക്കുക.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഹര്‍ജിയുമായി വീണ്ടും സര്‍വ്വകലാശാല വിസിമാര്‍ ഹൈക്കോടതിയില്‍ എത്തിയതിനു പിന്നാലെയാണ് ഗവര്‍ണറുടെ നീക്കം. ചട്ട വിരുദ്ധമായി നിയമന നേടിയെടുത്തതില്‍ ഗവര്‍ണര്‍ വിസിമാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഏഴ് വിസിമാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് നിയമ വിരുദ്ധമാണെന്നും, അതിനാല്‍ നോട്ടീസ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. ഹര്‍ജി ഇന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കും. നിയമ വിരുദ്ധ നിയമനം നേടിയവരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നടപടിക്കെതിരെ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. അംഗങ്ങളുടെ അംഗത്വം റദ്ദാക്കിയ ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് സെനറ്റ് അംഗങ്ങളുടെ നിലപാട്.
Discussion about this post