കൊച്ചി: കോഴിക്കോട് ഹിജാബ് കത്തിച്ച് സ്വതന്ത്രചിന്തകര്‍ നടത്തിയ പ്രതിഷേധം ദേശീയമാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇന്നലെ ദേശീയ തലത്തില്‍ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചിത്രങ്ങളും വീഡിയോയും സഹിതമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ലോകമെമ്പാടും ഇറാനിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രകടനങ്ങള്‍ നടന്നപ്പോഴും കാര്യമായ ചലനമില്ലാതിരുന്ന ഇന്ത്യയില്‍ ആദ്യമായാണ് ഒരുപറ്റം ആളുകള്‍ ഹിജാബ് കത്തിക്കല്‍ പ്രതിഷേധത്തിന് മുതിര്‍ന്നത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും കവി ആര്‍ ലോപയും മാത്രമാണ് ഇന്ത്യയില്‍ ഇതിനകം ശ്രദ്ധേയമായ പ്രതികരണങ്ങള്‍ നടത്തിയത്. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട് നടന്ന പ്രതിഷേധം ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്.
https://vskbharat.com/burn-the-hijab-first-anti-hijab-protest-in-kozhikode/?lang=en
Discussion about this post