കോട്ടയം: ലഹരിക്കെതിരായ പ്രതിരോധം വീട്ടിൽ നിന്ന് ആരംഭിക്കണമെന്ന് ഒളിമ്പ്യൻ പി. ടി ഉഷ എം പി അഭിപ്രായപ്പെട്ടു.
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും അവർ പറഞ്ഞു. മഹിളാ സമന്വയ വേദി കോട്ടയത്ത് സംഘടിപ്പിച്ച മഹിളാ ശക്തി സംഗമം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അവർ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അജിതാ സാബു അധ്യക്ഷത വഹിച്ചു.
ചെറിയ സുഖം തേടി ലഹരി തേടുന്ന മനുഷ്യൻ വലിയ അപകടത്തിൽ ആണ് ചെന്നുപ്പെടുന്നതെന്നു മുഖ്യ പ്രഭാഷണം നടത്തിയ ഡോ. ലക്ഷ്മി ശങ്കർ പറഞ്ഞു. കുടുംബത്തെയും സമാജത്തെയും രക്ഷിക്കാൻ കഴിവുള്ളവളാണ് സ്ത്രീ. ഭാരതീയ സ്ത്രീ സങ്കല്പത്തിൽ ഇത്തരം നിരവധി പേരെ കാണാം. അമ്മമാർ ഒരുമിച്ച് വരിക എന്നതാണ് മാറ്റത്തിന്‍റെ തുടക്കം. ലഹരിക്കെതിരായ പോരാട്ടം ഇതിനുള്ള അവസരം ആണ്. അവർ പറഞ്ഞു.
സിനിമ സീരിയൽ താരം മീനാക്ഷി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ശ്രീമതി മാതംഗി സത്യമൂർത്തി പ്രാർഥനഗാനം ആലപിച്ചു തുടങ്ങിയ പരിപാടിയിൽ സംഘാടക സമിതി ജന സെക്രട്ടറി മാരായ കെ ജി പ്രിയ, അഡ്വ സേതു ലക്ഷ്മി എന്നിവർ സംസാരിച്ചു.
Discussion about this post