VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ ആക്രമണം; 35 പോലീസുകാർക്ക് പരിക്ക്

VSK Desk by VSK Desk
27 November, 2022
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരത്തിന്‍റെ മറവില്‍ അഴിഞ്ഞാട്ടം. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. പോലീസുകാരെ വളഞ്ഞിട്ട് തല്ലി. രാത്രി വൈകിയും പോലീസ് സ്റ്റേഷനില്‍ അക്രമികള്‍ തടിച്ചുകൂടി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ അക്രമത്തില്‍ കേസെടുത്തതിനും അഞ്ചു പേരെ അറസ്റ്റ് ചെയ്തതിനുമാണ് പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. 35 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

രാത്രി എട്ടരയോടെയാണ് പോലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തത്. വിഴിഞ്ഞം സ്വദേശി ശേള്‍ടണ്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ഇടവകയിലെ പാതിരിമാരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് അക്രമികള്‍ മാരകായുധങ്ങളുമായി പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. പോലീസ് വാഹനങ്ങള്‍ മറിച്ചിട്ട ശേഷം അടിച്ചുതകര്‍ക്കുകയായിരുന്നു. സ്റ്റേഷനുള്ളില്‍ കയറിയ അക്രമികള്‍ വയര്‍ലസ് സെറ്റുകള്‍ അടിച്ചുതകര്‍ത്തു. കമ്പ്യൂട്ടറുകളും നശിപ്പിച്ചു.

തടയാന്‍ ശ്രമിച്ച പോലീസുകാരെ മാരകായുധങ്ങളുമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചിരിക്കുകയാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വിളിച്ചുവരുത്തിയ ആംബുലന്‍സുകളും അക്രമികള്‍ തടഞ്ഞിട്ടു. ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചു. കുറച്ചു പോലീസുകാര്‍ മാത്രമാണ് ഈ സമയത്തുണ്ടായിരുന്നത്.

കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തിയ ശേഷം ലാത്തിവീശി. കണ്ണീര്‍ വാതകം പ്രയോഗിച്ചു. എഡിഎമ്മും ഡെപ്യൂട്ടി കളക്ടറും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്. സംഭവത്തെ തുടര്‍ന്ന് നാളെ മുതല്‍ ഏഴ് ദിവസത്തേക്ക് വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിരോധിച്ചു. 

Share1
Tweet
SendShareShare

Latest from this Category

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies