VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മാധ്യമങ്ങളില്‍ പലര്‍ക്കും കൊളോണിയന്‍ ഹാങ്ഓവര്‍: ഗവര്‍ണര്‍

കേസരി ജന്മവാര്‍ഷികദിനാഘോഷം

VSK Desk by VSK Desk
29 November, 2022
in കേരളം
കേസരി വാരികയുടെ 71-ാം ജന്മവാര്‍ഷികം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു. വേദിയില്‍ ജെ.നന്ദകുമാര്‍,അഡ്വ.പി.കെ. ശ്രീകുമാര്‍, ഡോ. ടി.പി. ശ്രീനിവാസന്‍, ഡോ.പ്രസാദ് കൃഷ്ണ എന്നിവര്‍

കേസരി വാരികയുടെ 71-ാം ജന്മവാര്‍ഷികം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു. വേദിയില്‍ ജെ.നന്ദകുമാര്‍,അഡ്വ.പി.കെ. ശ്രീകുമാര്‍, ഡോ. ടി.പി. ശ്രീനിവാസന്‍, ഡോ.പ്രസാദ് കൃഷ്ണ എന്നിവര്‍

Share
Tweet
SendTelegram

കോഴിക്കോട്: മാധ്യമങ്ങളുടെ ധര്‍മം നടന്ന സംഭവങ്ങളുടെ വിവരം വസ്തുതാപരമായും വളച്ചൊടിക്കാതെയും ജനങ്ങളെ അറിയിക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അത് രാഷ്ട്രീയത്തിന്‍റെയോ സ്ഥാപനവല്‍രണത്തിന്‍റെയോ സമ്മര്‍ദ്ദമില്ലാതെ ചെയ്യണം. ഏതുസാഹചര്യത്തിലും അക്ഷോഭ്യമായി, സമചിത്തതയോടെ അത് നിര്‍വഹിക്കണം. വളച്ചൊടിക്കലും തെറ്റിദ്ധരിപ്പിക്കലും ഒഴിവാക്കണം. നാരദ മഹര്‍ഷി പറഞ്ഞിട്ടുണ്ട്, ‘സര്‍വഭൂതങ്ങള്‍ക്കും ഹിതകരമായി സത്യം പറയണ’മെന്ന്, ഗവര്‍ണര്‍ പറഞ്ഞു.കേസരി വാരികയുടെ 71 ാം ജന്മവാര്‍ഷിക ആഘോഷങ്ങളും മാധ്യമ സെമിനാറും  കേസരിഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.  എന്നാല്‍ ഭാരതം വിശ്വഗുരു എന്ന സ്ഥാനത്തേക്ക് കുതിക്കുന്ന വേളയിലും ഇന്ത്യയിലെ മാധ്യമങ്ങള്‍ പലതും കൊളോണിയല്‍ ഹാങ്ഓവര്‍ ഉള്ളവയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

മഹാഭാരതത്തിലെ സഞ്ജയന്‍ ആദ്യത്തെ തത്സമയ റിപ്പോര്‍ട്ടറാണ്. യുദ്ധത്തില്‍ ഒരുപക്ഷത്തുള്ളയാളിന്റെ അച്ഛനായ ധൃതരാഷ്ട്രര്‍ക്കുവേണ്ടി വസ്തതുതകള്‍ വിവരിച്ചപ്പോഴും ഒരിക്കലും ഭരണാധികാരിയായ രാജാവിനെ പ്രീതിപ്പെടുത്താന്‍ അസത്യം പറയാനോ വസ്തുത ഒളിച്ചുവെക്കാനോ വേദനാകരമായ കാര്യം പറയാതിരിക്കാനോ സഞ്ജയന്‍ ശ്രമിച്ചില്ല. സഞ്ജയന്‍ ഒരു വ്യക്തിയല്ല ധര്‍മമാണെനും തിരിച്ചറിയണം, ഗവര്‍ണര്‍ വിശദീകരിച്ചു.

ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമാണ് ജനാധിപത്യത്തിന്റെ ജീവനാഡി. പക്ഷേ ഒരു വിഭാഗം മാധ്യമങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും മറ്റുചില ഗ്രൂപ്പുകളുടെയും ദേശവിരുദ്ധമായ താല്‍പര്യങ്ങള്‍ക്ക് വശംവദരാകുന്നു, അതിന് പ്രതിഫലം വാങ്ങി വാര്‍ത്തകൊടുക്കുന്ന പ്രവണതകൂടിയാകുമ്പോള്‍ അപകടമാകുന്നു. അവര്‍ക്കും തിരുത്തലായി പ്രവര്‍ത്തിക്കുന്നതിലാണ് കേസരിയുടെ മഹത്വം,
സര്‍ക്കാരിന്‍റെ അധികാര പരിധിയിലുള്ള നയത്തിലോ നടപടിയിലോ ഇടപ്പെട്ട ഒരു കാര്യമെങ്കിലും ആരെങ്കിലും തെളിയിച്ചാല്‍ ആ നിമിഷം സ്ഥാനമൊഴിയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതേസമയം, ഭരണഘടന പ്രകാരം നിര്‍വചിച്ച് വേര്‍തിരിച്ചിട്ടുള്ള ഗവര്‍ണറുടെ കര്‍ത്തവ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വിശദീകരിച്ചു. പക്ഷേ, ഭാഗ്യത്തിന്, ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികള്‍വഴി സര്‍വകലാശാലകള്‍ക്ക് സ്വയംഭരണം തിരിച്ചുകിട്ടുമെന്നും വിധികള്‍ പ്രതീക്ഷയുടെ വെളിച്ചമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ എന്ന നിലയില്‍ എന്തെങ്കിലും പുതുതായി ചെയ്യുകയായിരുന്നില്ല, മറിച്ച് നഷ്ടമാക്കിയ ഉത്തരവാദിത്തങ്ങള്‍ വീണ്ടെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ അംബാസിഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍, എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ എന്നിവര്‍ ആശംസയര്‍പ്പിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംബന്ധിച്ചു.

മാഗ്‌കോം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പത്രപ്രവര്‍ത്തക പരിശീലന സ്ഥാപനമായ  മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (മാഗ്‌കോം) മുന്‍ അംബാസിഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ‘മാറുന്ന കാലത്തെ മാധ്യമ നൈതികത’ എന്ന വിഷയത്തില്‍ തുടര്‍ന്നു നടന്ന സെമിനാറില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, മാതൃഭൂമി ചാനല്‍ മുന്‍ പ്രോഗ്രാം തലവന്‍ എം.പി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായി. കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു ആമുഖഭാഷണം നടത്തി. ഹരികൃഷ്ണന്‍ ഹരിദാസ് നന്ദി പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies