VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകള്‍; കമ്മ്യൂണിസം ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമെന്നും ഐഎഫ്എഫ്‌കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ പുരസ്‌കാര ജേതാവ് ബേല താര്‍

VSK Desk by VSK Desk
17 December, 2022
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: കമ്മ്യൂണിസം ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണെന്നും കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണെന്നും വ്യക്തമാക്കി പ്രശസ്ത ഹംഗേറിയന്‍ സംവിധായകന്‍ ബേല താര്‍. 27ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സംസ്ഥാന സര്‍ക്കാര്‍ സമ്മാനിച്ചത്  ബേല താറിനാണ്. സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനാണ് കഴിഞ്ഞ ദിവസം പുരസ്‌കാരം സമ്മാനിച്ചത്.

‘ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണ് കമ്മ്യൂണിസം. കമ്മ്യൂണിസത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച എന്‍റെ രാജ്യം തന്നെയാണ് അതിനെ വെറുക്കാനും പഠിപ്പിച്ചത്. 16 വയസ്സുവരെ ഞാനൊരു തീവ്ര കമ്മ്യൂണിസ്റ്റായിരുന്നു. പില്‍ക്കാലത്ത് ഞാന്‍ ആരാധിച്ചവരൊക്കെ വ്യാജ കമ്മ്യൂണിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതുവരെ നടന്ന വഴികളില്‍ തിരിഞ്ഞു നടക്കാന്‍ പഠിച്ചത്. ഇന്നുവരെ ഞാനൊരു നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണ്. തങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യത്വ ധ്വംസനങ്ങള്‍ക്കും വേണ്ടിയുള്ള മറയായാണ് കമ്മ്യൂണിസം ലോക നേതാക്കള്‍ ഉപയോഗിക്കുന്നത്. കമ്മ്യൂണിസവും മാര്‍ക്‌സിസവും എന്താണ് തിരിച്ചറിയാത്തവരാണ് ഇവരില്‍ നല്ലൊരു വിഭാഗവും. കേരളത്തിലെ കാര്യം എനിക്കറിയില്ലെന്നും  അദ്ദേഹം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കമ്മ്യൂണിസത്തെ ഇത്രയും ശക്തമായി എതിര്‍ക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ‘കമ്മ്യൂണിസത്തിലൂടെയും സോഷ്യലിസത്തിലൂടെയും രക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തെ നിങ്ങള്‍ക്കറിയാമോ എനിക്കറിയില്ല. ചൈനയുടെ പേര് നിങ്ങള്‍ പറയുമായിരിക്കും. പക്ഷേ, ചൈന മുതലാളിത്ത രാജ്യമാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ കമ്മ്യൂണിസം ഉണ്ടെന്ന് കരുതി ഭരണത്തില്‍ ആ തഴമ്പില്ല. ചൈനയുടെ ഇന്നത്തെ പുരോഗതിക്ക് കാരണം മുതലാളിത്തമാണെന്ന് ഞാന്‍ പറയും. കമ്മ്യൂണിസത്തിലൂടെ തകര്‍ന്നടിഞ്ഞ രാജ്യങ്ങളുടെ ഒരു നിരതന്നെ നമുക്ക് മുന്നിലില്ലേ. പോളണ്ട്, ഹംഗറി, ഈസ്റ്റ് ജര്‍മനി, റഷ്യ; സോഷ്യലിസത്തില്‍ കെട്ടിപ്പൊക്കിയ യുഎസ്എസ്ആറിന്റെ ഗതി എന്തായി.

പഴയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെല്ലാം ഇന്ന് ദാരിദ്ര്യത്തിലാണ്. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം പുരോഗമിച്ചപ്പോഴും പോളണ്ട് മാത്രം പുരോഗമിച്ചില്ല. എന്തുകൊണ്ട് ഇന്ന് ഇവിടെയുള്ള ചെറുപ്പക്കാര്‍ കൂടുതലും തൊഴില്‍തേടി പോകുന്നത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്. റുമേനിയയില്‍ പട്ടിണിയും തൊഴിലില്ലായ്മയും കാരണം പെണ്‍കുട്ടികള്‍ വ്യഭിചരിക്കാന്‍ വേണ്ടി ഹംഗറി അടക്കമുള്ള രാജ്യങ്ങളിലേക്ക് വരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ ആവേശമായിരുന്ന വെനിസ്വേലയുടെയും ക്യൂബയുടെയും ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. കമ്മ്യൂണിസത്തിന്റെ ഒപ്പം വരുന്നതാണ് ഏകാധിപത്യം. സ്റ്റാലിന്‍മുതല്‍ കിം ജോങ് ഉന്‍വരെ എത്രയെത്ര ക്രൂരന്മാരായ ഭരണാധികാരികള്‍. ഭരണം നേടിയെടുക്കാന്‍ മതവിശ്വാസികളെ പ്രീണിപ്പിക്കുകയും അധികാരത്തിലെത്തിയാല്‍ വിശ്വാസദര്‍ശനങ്ങള്‍ നിഷ്‌കാസനം ചെയ്തും പദ്ധതികള്‍ നടപ്പിലാക്കിയ കമ്മ്യൂണിസത്തിന്‍റെ വളര്‍ച്ച ചരിത്രത്തിലെ കറുത്ത ഏടാണ്’.

കമ്മ്യൂണിസത്തെ വെറുക്കുന്ന താങ്കള്‍ എന്തുകൊണ്ട് ഇടത് സര്‍ക്കാര്‍ സമ്മാനിക്കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നിരസിച്ചില്ല എന്ന ചോദ്യത്തിന്, എന്റെ രാഷ്ട്രീയത്തിനല്ല, സിനിമകള്‍ക്കാണ് പുരസ്‌കാരം നല്‍കിയതെന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു മറുപടി. ‘എന്‍റെ രാഷ്ട്രീയം ഈ സര്‍ക്കാര്‍ അംഗീകരിച്ചതുകൊണ്ടാണല്ലോ പുരസ്‌കാരം നല്‍കുന്നത്. വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അംഗീകരിക്കുമ്പോഴാണ് നാട് സ്വതന്ത്രമാണെന്ന് ജനത്തിന് അനുഭവപ്പെടുന്നത്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന് കീഴില്‍ ഇത്തരം ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കുമ്പോള്‍ മനസ്സില്‍ ഒരുപാട് സന്തോഷമുണ്ട്. ഇവിടെ വിമര്‍ശനത്തിനും പ്രതിഷേധങ്ങള്‍ക്കും വിലക്കില്ലെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഈ പുരസ്‌കാരം സ്വീകരിക്കാന്‍ അവശതയിലും താനെത്തിയതെന്നും അഭിമുഖത്തില്‍ താര്‍ വ്യക്തമാക്കി.

Share20
Tweet
SendShareShare

Latest from this Category

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies