VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നേതാജി‍ ജയന്തിയിൽ രോഹിണി പാർലമെന്റിൽ പ്രസംഗിക്കും; ചടങ്ങ് പാർലമെന്റിന്‍റെ സെൻട്രൽ ഹാളിൽ; പ്രധാനമന്ത്രിയടക്കം പങ്കെടുക്കും

VSK Kerala Desk by VSK Kerala Desk
20 January, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: വാഗ്വിലാസം കൊണ്ട് പ്രസംഗ മത്സരങ്ങളില്‍ തിളങ്ങിയ തിരുവനന്തപുരം സ്വദേശിനി എം. രോഹിണി ഇനി പാര്‍ലമെന്റില്‍ പ്രസംഗിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പറ്റി അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനമായ 23നാണ് രോഹിണിയുടെ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ളയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. പാര്‍ലമെന്റിന്‍റെ സെന്‍ട്രല്‍ ഹാളിലെ ചടങ്ങില്‍ നെഹ്റു യുവകേന്ദ്ര പ്രതിനിധിയായാണ് രോഹിണി പങ്കെടുക്കുന്നത്. ഹിന്ദിയിലാണ് പ്രസംഗം. കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് തിരുവനന്തപുരം ചെല്ലമംഗലം ശങ്കര്‍ നിവാസില്‍ സി. ജയചന്ദ്രന്റെയും മിനിയുടെയും മകള്‍ രോഹിണി. എം. വിഷ്ണു ജഗന്നാഥനാണ് ഭര്‍ത്താവ്. ശങ്കര്‍ സഹോദരന്‍.  

വിവിധ സംസ്ഥാനങ്ങളില്‍, നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ജില്ല, സംസ്ഥാന തലങ്ങളിലെ പ്രസംഗ മത്സരങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട 27 പേരില്‍ ഒരാളാണ് രോഹിണി. പ്രധാനമന്ത്രിയുമായി ആശയ വിനിമയം നടത്താനും റിപ്പബ്ലിക് ദിനാഘോഷ പരേഡ് പ്രത്യേക പവിലിയനിലിരുന്ന് കാണാനും ഇവര്‍ക്ക് അവസരം ലഭിക്കും.

2020ലെ ദേശീയ യൂത്ത് ഫെസ്റ്റിവലില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രോഹിണി ചെമ്പഴന്തി എസ്എന്‍ കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിരവധി സര്‍ക്കാര്‍-സ്വകാര്യ ചടങ്ങുകളുടെ അവതാരകയായി. 2016 മുതല്‍ 2019 വരെ ഇന്റര്‍ യൂണിവേഴ്സിറ്റി പ്രസംഗ-ഡിബേറ്റ് മത്സരങ്ങളില്‍ കേരള സര്‍വകലാശാലയെ പ്രതിനിധീകരിച്ച് ഏഴു തവണ പുരസ്‌കാരങ്ങള്‍ നേടി. 2017 മുതല്‍ 2020 വരെയായി ഹിന്ദി പ്രസംഗ മത്സരങ്ങളില്‍ കേരള സര്‍വകലാശാലയെ ആറു തവണ ദേശീയ തലത്തില്‍ പ്രതിനിധീകരിച്ചു. സര്‍വകലാശാലാ കലോത്സവങ്ങളില്‍ 13 സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമാകുന്നതെന്ന് രോഹിണി ജന്മഭൂമിയോടു പറഞ്ഞു.കേരള സര്‍വകലാശാലയെയും മറ്റും ദേശീയ തലത്തില്‍ അടക്കം പല മത്സരങ്ങളിലും പ്രതിനിധീകരിച്ചിട്ടുണ്ടെങ്കിലും ഹിന്ദിയില്‍ ഇത്തരമൊരു വലിയ വേദിയില്‍ പ്രസംഗിക്കണമെന്നത് ജീവിതാഭിലാഷമായിരുന്നു. അതാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്നത്. കലാലയ ജീവിതം കഴിഞ്ഞു. പ്രസംഗ മത്സരങ്ങളോടും വിട പറഞ്ഞു.  

അപ്പോഴാണ് പാര്‍ലമെന്റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ പ്രധാനമന്ത്രിയടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കുന്നത്. വളരെയേറെ സന്തോഷമുണ്ട്, അവര്‍ പറഞ്ഞു.

Share1TweetSendShareShare

Latest from this Category

കലാമണ്ഡലത്തില്‍ മദ്യലഹരിയില്‍ ഡിജെ പാര്‍ട്ടി; ആടിക്കുഴഞ്ഞ് വൈസ് ചാന്‍സലറും രജിസ്ട്രാറും

ഗോസേവ ജീവിതവ്രതമാക്കിയ ജയകുമാര്‍

ഗോ സേവാ പ്രാന്തീയ പ്രശിക്ഷൺ പ്രമുഖ് എ. ജയകുമാർ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ

പാഴ്സല്‍ ഭക്ഷണത്തിന് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി; പരിശോധന ഇന്ന് മുതല്‍

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 88 പേർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശൈശവ വിവാഹത്തിന് അന്ത്യം കുറിക്കാന്‍ ആസാം

ബിബിസി ഡോക്യുമെന്ററി: സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികരണം തേടി

പത്ത് ലക്ഷത്തിന്‍റെ സ്‌കോളര്‍ഷിപ്പുമായി ഐസിഎആര്‍

ഇന്ത്യക്കെതിരായ ചൈനീസ് അതിക്രമങ്ങളെ അംഗീകരിക്കാനാകില്ല: യുഎസ് സെനറ്റര്‍മാര്‍

കാർഷികവൃത്തിയിലെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ

കലാമണ്ഡലത്തില്‍ മദ്യലഹരിയില്‍ ഡിജെ പാര്‍ട്ടി; ആടിക്കുഴഞ്ഞ് വൈസ് ചാന്‍സലറും രജിസ്ട്രാറും

മ്യാന്മറില്‍ സംസ്‌കാര്‍ സാധനാ ശിബിരം

രാമക്ഷേത്രത്തിന് സാളഗ്രാമം കല്ലുകൾ അയോദ്ധ്യയിൽ

Load More

Latest English News

Communists are criminals ; Have never seen good communists, says Hungarian filmmaker Bela Thar

Loose Talk Have No Room In Democracy, Says Hon. Goa Gov

Pro Pakistan Drama Bags 1st Prize in Kozhikode District School Youth Festival

One more HC blow to Pinarayi Vijayan; HC asks: Why are you worried about Lokayukta investigation?

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies