VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദേശീയ സേവാഭാരതിയുടെ മൂന്നാമത് സേവാസംഗമത്തിന് പാലക്കാട് തുടക്കമായി

VSK Desk by VSK Desk
28 January, 2023
in കേരളം
ShareTweetSendTelegram

പാലക്കാട്: ദേശീയ സേവാഭാരതിയുടെ മൂന്നാമത് സേവാസംഗമത്തിന് പാലക്കാട് തുടക്കമായി. മുൻസിപ്പൽ സ്റ്റേഡിയത്തിലെ സേവാസംഗമ നഗറിലാണ് നാലായിരത്തിലധികം സന്നദ്ധ, സേവന പ്രവർത്തകർ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ പരിപാടി നടക്കുന്നത്. ആർഎസ്എസ് സഹസർകാര്യവാഹ് ഡോ. കൃഷ്ണഗോപാൽ സേവാസംഗമ സന്ദേശം നൽകി.

വസുധൈവ കുടുംബകം എന്ന ആശയത്തിൽ വിശ്വസിക്കുന്നവരാണ് ഭാരതം. എവിടെയാണ് നമ്മൾ ജീവിക്കുന്നത് അവിടുത്തെ ജനങ്ങൾ നമ്മുടെ കുടുംബം പോലെയാണ്. അവിടുത്തെ ജനങ്ങളുടെ ദുഖവും പ്രയാസവും കഷ്ടപ്പാടുകളുമൊക്കെ ഒഴിവാക്കാൻ നമ്മളും പരിശ്രമിക്കുന്നു. അത് ഹിന്ദു സമൂഹത്തിന്റെ സനാതന ധർമ്മമാണെന്ന് ഡോ. കൃഷ്ണഗോപാൽജി പറഞ്ഞു.

സേവനമെന്നത് ഹിന്ദു ധർമ്മത്തിന്റെ ശാശ്വതമായ ആശയമാണ്. ജീവിതം അർത്ഥവത്താകണമെങ്കിൽ അത് സേവനത്തിലൂടെയാകുമെന്ന് ഹിന്ദു ധർമ്മം എല്ലാകാലത്തും വിശ്വസിച്ചുവരുന്നു. നമ്മുടെ രാഷ്ട്രം ഉയർച്ചയിലെത്തണം. ഒരു വശത്ത് വിമാനങ്ങളും മെട്രോകളും ഹൈവേകളും നിർമിച്ച് നമ്മൾ ലോകത്തിന്റെ മുൻപിൽ നല്ല സ്ഥാനത്ത് എത്തി. എന്നാൽ മറുവശത്ത് കഷ്ടതകൾ അനുഭവിക്കുന്ന, ദാരിദ്ര്യം അനുഭവിക്കുന്ന ഒരു വിഭാഗം കൂടിയുണ്ട്. അവർക്ക് സേവനം ചെയ്യുകയാണ് സ്വയംസേവകരുടെ കർമ്മം എന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസവും സംസ്‌കാരവും ആഗ്രഹിക്കുന്നവരാണ് അവർ. വികസിത ഭാരതത്തിനൊപ്പം ഇവരെ ചേർത്തുനിർത്തി മുൻപോട്ടു കൊണ്ടുപോകുക എന്നതാണ് നമ്മുടെ ധർമ്മം. അങ്ങനെ ചെയ്യുമ്പോഴാണ് നര സേവ നാരായണ സേവ എന്ന കാഴ്ചപ്പാട് പൂർണമാകുക. വൈഭവപൂർണമായ ഭാരതത്തെ കൂടുതൽ ഉന്നതിയിലെത്തിക്കാൻ അതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സേവാഭാരതി അഖിലേന്ത്യാ അദ്ധ്യക്ഷൻ പന്നലാൽ ബൻസാലി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത് വിജയഹരി, സ്വാമി ചിദാനന്ദപുരി, ആർഎസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ ബൽറാം, രാഷ്ട്രീയ സേവാഭാരതി ഉപാദ്ധ്യക്ഷ അമിത ജെയ്ൻ പ്രാന്ത സേവാ പ്രമുഖ് എംസി വത്സൻ സ്വാഗത സംഘം വർക്കിങ് ചെയർമാൻ ടിപി മധുസൂദനൻ, സേവാഭാരതി രക്ഷാധികാരി ബാലചന്ദ്രൻ മന്നത്ത്, സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷ അഞ്ജലി ധനഞ്ജയ, സംഘാടക സമിതി ചെയർമാൻ മെട്രോമാൻ ഇ ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ശ്രീരാംശങ്കർ സ്വാഗതം പറഞ്ഞു.

പെയിൻ ആന്റ് പാലിയേറ്റീവ് മേഖലയിൽ വലിയ സേവനങ്ങൾ നൽകിയ കോന്നി എസ് മോഹനൻ, ഫ്‌ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരം നേടിയ കോട്ടയം കിടങ്ങൂർ സ്വദേശിനി ഷീലാ റാണി എ്ന്നിവരെ ചടങ്ങിൽ സഹസർകാര്യവാഹ് ആദരിച്ചു. സേവാഭാരതിയുടെ പ്രവർത്തനങ്ങൾ വിവരിക്കുന്ന ബുക്ക്‌ലെറ്റും പരിപാടിയിൽ പ്രകാശനം ചെയ്തു.

അഞ്ച് വർഷത്തിലൊരിക്കലാണ് സേവാസംഗമം നടക്കുന്നത്. 2012 ൽ കൊടുങ്ങല്ലൂരിലും 2017 ൽ ഗുരുവായൂരിലുമാണ് ഇതിനുമുൻപ് നടന്നത്. ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം എന്നതാണ് ഇക്കുറി സേവാസംഗമം മുന്നോട്ടുവെയ്ക്കുന്ന ആശയം.

Share1TweetSendShareShare

Latest from this Category

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies