തൃശൂര്‍ : കേരള കലാമണ്ഡലത്തില്‍ മദ്യലഹരിയില്‍ ഡിജെ പാര്‍ട്ടി. ആടിക്കുഴഞ്ഞ് വൈസ് ചാന്‍സലറും രജിസ്ട്രാറും വിദ്യാര്‍ത്ഥികളും. ഭരണസമിതിയംഗങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകയാണ്. കലാമണ്ഡലത്തില്‍ നാല് ദിവസമായി നടന്ന നിളാ നൃത്തോത്സവം സമാപിച്ചതിന് പിന്നാലെയാണ് രാത്രി ഒരു മണിയോടെ അനധികൃതമായി ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്.ജനുവരി 31 ന് പുലര്‍ച്ചെ ഒരു മണിക്കാണ് ഡിജെ ആഘോഷം നടന്നത്.
വൈസ് ചാന്‍സിലറും രജിസ്ട്രാറും ഫിനാന്‍സ് ഓഫീസറും ഡിജെ ആഘോഷത്തില്‍ പങ്കെടുത്ത് ആടിക്കുഴയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തി.ഭരണസമിതിയുടേയോ പോലീസിന്റേയോ അനുമതി ഇല്ലാതെയാണ് അര്‍ദ്ധരാത്രിയില്‍ ആഘോഷം നടത്തിയതെന്ന് പറയുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിയോജിപ്പ് പ്രകടിപ്പിച്ച് ഭരണസമിതി അംഗങ്ങള്‍ രംഗത്തെത്തി. കലാമണ്ഡലത്തിന്റെ അന്തസിന് ചേരാത്ത നടപടിയാണ് വൈസ് ചാന്‍സലര്‍ അടക്കമുള്ളവരില്‍ നിന്നുണ്ടായതെന്നും അന്വേഷണം വേണമെന്നും കാലാകാരന്മാരും ആവശ്യപ്പെടുന്നു.
Discussion about this post