കൊച്ചി: പരമേശ്വർജി സ്മൃതി മുൻ നിർത്തി കേരളത്തിലുടനീളം ഫെബ്രുവരി 10, 11, 12 തീയതികളിൽ നടത്തുന്ന പുസ്തക വിതരണ യജ്ഞത്തിനായി കുരുക്ഷേത്ര പ്രകാശൻ തയ്യാറാക്കിയ അവർ പറഞ്ഞു ഹിന്ദുത്വം.. എന്ന പുസ്തകത്തിന്‍റെ പ്രകാശനം ആർഎസ്എസ് പ്രാന്ത സംഘചാലക് അഡ്വ.കെ കെ. ബാലറാം നിർവഹിച്ചു. ഭാരതീയ ശൈക്ഷിക് മണ്ഡൽ ജനറൽ സെക്രട്ടറി ഡോ. കെ. ഉണ്ണികൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. എളമക്കര ഭാസ്കരീയം കൺവൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ആർ എസ് എസ് ക്ഷേത്ര സഹകാര്യവാഹ് എം. രാധാകൃഷ്ണൻ, പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ, പ്രചാർ പ്രമുഖ് എം.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഹിന്ദുത്വം എന്ന വിഷയത്തിൽ ചരിത്രകാരന്മാർ, ദേശീയ നേതാക്കൾ, ശാസ്ത്രജ്ഞന്മാർ, സാംസ്കാരിക നായകർ തുടങ്ങിയവരുടെ ഉദ്ധരണികൾ സമാഹരിച്ചതാണ് പുസ്തകം. ആർ എസ് എസ് പ്രാന്ത സഹകാര്യ വാഹ് കെ.പി. രാധാകൃഷ്ണൻ ആണ് ആമുഖം എഴുതിയിട്ടുള്ളത്.
Discussion about this post