മലപ്പുറം : കൈയും കാലും കൊത്തിയരിഞ്ഞ് കാക്കത്തോട്ടിൽ തള്ളുമെന്ന മുദ്രാവാക്യവുമായി ഒരു കൂട്ടം ഡി വൈ എഫ് ഐക്കാർ പ്രാർത്ഥന ചൊല്ലി ശാന്തമായി ശാഖ നടത്തി പിരിഞ്ഞ് ആർ എസ് എസ് പ്രവർത്തകർ. മലപ്പുറം കോട്ടയ്ക്കലാണ് സംഭവം. കോട്ടയ്ക്കൽ കിഴക്കേ കോവിലകം ട്രസ്റ്റ് വക ശിവക്ഷേത്രത്തിന്‍റെ അങ്കണത്തിലാണ് ട്രസ്റ്റിന്‍റെ അനുമതിയോടെ ആർ എസ് എസ് പ്രവർത്തകർ ശാഖ തുടങ്ങിയത്. ആഴ്ചയിലൊരുമിച്ചു ചേരുന്ന മിലൻ പ്രവർത്തനത്തിന് കഴിഞ്ഞ ആഴ്ച തുടക്കമിട്ടു. ഇത് പൊതുസ്ഥലമാണെന്നും ആയുധ പരിശീലനമാണെന്നുമൊക്കെ ആരോപിച്ച് പ്രദേശത്തെ ചില ഡി വൈ എഫ് ഐക്കാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കഴിഞ്ഞ ദിവസമെത്തി വിവരങ്ങൾ അന്വേഷിച്ചു മടങ്ങി. പിന്നാലെയാണ് ഇന്നലെ ശാഖ നടക്കുന്നതിനിടെ പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യങ്ങളുമായി കൊടിയുമേന്തി ഡിവൈഎഫ്ഐക്കാർ സംഘ സ്ഥാനിലേക്ക് എത്തിയത്.
ശാഖയെടുക്കുന്ന സമയമത്രയും അവർ മുദ്രാവാക്യം വിളിച്ചു. എന്നാൽ ആർ എസ് എസ് പ്രവർത്തകർ ശാഖയുടെ ചിട്ടകളിൽ നിന്ന് വ്യതിചലിക്കുകയോ ഡി വൈ എഫ് ഐ ക്കാരോട് പ്രതികരിക്കുകയോ ചെയ്തില്ല. പകരം നമസ്തേ സദാ വത്സലേ എന്ന പ്രാർത്ഥന ചൊല്ലി ശാഖ പിരിഞ്ഞു. പ്രാർത്ഥന ചൊല്ലുന്ന സമയത്തും കൈയും കാലും വെട്ടുമെന്ന് പോലീസിന്‍റെ സാന്നിധ്യത്തിൽ ഡി വൈ എഫ് ഐക്കാർ മുദ്രാവാക്യം വിളിച്ചു.
Discussion about this post