VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

തപസ്യ വാര്‍ഷികോത്സവത്തിന് തുടക്കം; ഭാരതത്തിന്റേത് മൂല്യബോധത്തിന്റേതായ ഏകത്വം: പ്രൊഫ. കുമുദ് ശര്‍മ

VSK Desk by VSK Desk
14 May, 2023
in കേരളം
ShareTweetSendTelegram

പാലക്കാട്: എല്ലാ വൈവിധ്യങ്ങളുടെയും അടിത്തട്ടിലുള്ള മൂല്യബോധത്തിന്റേതായ ഏകത്വമാണ് ഭാരതത്തിന്‍റെ പ്രത്യേകതയെന്ന് കേന്ദ്രസാഹിത്യ അക്കാദമി ഉപാധ്യക്ഷ പ്രൊഫ. കുമുദ് ശര്‍മ പറഞ്ഞു. തപസ്യ കലാ-സാഹിത്യവേദി 47-ാം വാര്‍ഷികോത്സവം ധോണി ലീഡ് കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ദേശീയതയുമായി ബന്ധപ്പെട്ട ഏതു വേദിയിലും എത്തുകയെന്നത് സന്തോഷപ്രദമാണ്. രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം തടസപ്പെട്ട ഒരു കാലത്താണ് തപസ്യയുടെ ജനനം. ഇന്ന് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുന്നവര്‍ പലരും കഴിഞ്ഞകാലം അവര്‍ മറക്കുകയാണെന്ന് കുമുദ് ശര്‍മ പറഞ്ഞു.

സാഹിത്യം സമൂഹത്തിന്റെ ഐക്യഭാവത്തിന്‍റെ വേദിയാണ്. സമൂഹത്തെ ഛിന്നഭിന്നമാക്കുവാനുള്ള പരിശ്രമം രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നടക്കുന്നു. ഇതിനെ കരുതലോടെ വീക്ഷിക്കണം. സാഹിത്യത്തെ ദളിത്, സ്ത്രീ, ന്യൂനപക്ഷം എന്നിങ്ങനെ വേര്‍തിരിക്കുന്നത് ദേശീയതയെ തകര്‍ക്കുവാനുള്ള ശ്രമമാണ്. ഭാഷ വ്യത്യസ്തമാണെങ്കിലും അടിസ്ഥാനം പുരാണവും ഇതിഹാസവുമാണ്. എന്നാലിതിനായി പരിശ്രമിക്കുന്നവരെ പിന്‍തിരിപ്പനെന്ന് ആക്ഷേപിക്കാനാണ് പലരുടെയും ശ്രമം. ദേശീയതയില്‍ വിശ്വസിക്കുന്ന സാഹിത്യകാരന്മാര്‍ പിന്നോട്ട് പോകില്ലെന്ന് അവര്‍ പറഞ്ഞു.

കുമാരനാശാന്‍റെ കവിതകളെക്കുറിച്ച് ശരിയായ പഠനം ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ എന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യനിരൂപകന്‍ കെ.എം. നരേന്ദ്രന്‍ പറഞ്ഞു. കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് തപസ്യയുടെ സമ്മേളനം എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

കലാമണ്ഡലം സരസ്വതി, കര്‍ഷകശ്രീ ജേതാവ് ഭുവനേശ്വരിയമ്മ എന്നിവരെ കുമുദ് ശര്‍മ ആദരിച്ചു. ആഷാമേനോന്‍ സംസാരിച്ചു. സംസ്‌കാര്‍ ഭാരതി സംഘടനാ സെക്രട്ടറി അഭിജിത്ത് ഗോഖലെ, കാര്യകാരി സദസ്യന്‍ കെ. ലക്ഷ്മി നാരായണന്‍, പാലക്കാട് അഡീ. ഡിആര്‍എം: എസ്. ജയകൃഷ്ണന്‍, തപസ്യ ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, ജില്ലാ പ്രസിഡന്റ് എ.വി. വാസുദേവന്‍ പോറ്റി, സംസ്ഥാന സമിതിയംഗം കെ.ടി. രാമചന്ദ്രന്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന ദുര്‍ഗാദത്ത പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. ശ്രീശൈല്യം ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ദുര്‍ഗാദത്ത പുരസ്‌കാരം സാഹിത്യനിരൂപകന്‍ ഡോ. പി. ശിവദാസിന്  അഭിജിത്ത് ഗോഖലെ സമ്മാനിച്ചു. എം.വി. ശൈലേന്ദ്രന്‍, ടി.എസ്. നീലാംബരന്‍, മണി എടപ്പാള്‍, കെ.പി. ഹരിഹരനുണ്ണി സംസാരിച്ചു.

‘കുമാരനാശാന്‍ കാലവും കാവ്യധര്‍മവും’ എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് സംസാരിച്ചു.  തപസ്യ വൈസ് പ്രസിഡന്റ് കല്ലറ അജയന്‍ അധ്യക്ഷത വഹിച്ചു. സി.സി. സുരേഷ്, മുരളി പാറപ്പുറം, ഐ.എസ്. കുണ്ടൂര്‍, ഡോ. പി. ശിവപ്രസാദ്, ജി.എം. മഹേഷ് സംസാരിച്ചു.

Share1TweetSendShareShare

Latest from this Category

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies