പത്തനംതിട്ട: മുരണി അമ്പാടി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി രണ്ട് ദിവസത്തെ ശിൽപശാല മെയ് 13, 14 ദിവസങ്ങളിൽ മുരണി UP സ്ക്കൂളിൽ വെച്ച് നടത്തപ്പെട്ടു. ശിൽപശാല മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ “റോ” ഉദ്യോഗസ്ഥനുമായ ശ്രീ.രാജേഷ്
ജി പിള്ള ഉദ്‌ഘാടനം ചെയ്തു. സമാപന സമ്മേളനം ബാലഗോകുലം സംസ്ഥാന സമിതി അംഗം ശ്രീ. പി.എസ് ഗിരീഷും പ്രദർശിനിയുടെ ഉദ്‌ഘാടനം വിവേകാനന്ദ കേന്ദ്രം പത്തനംതിട്ട ജില്ലാ സംയോജക് ശ്രീ വിവേക് ഗോപിനാഥും നിർവ്വഹിച്ചു.
ഡോ.വി.പി.വിജയമോഹൻ, ഡോ.കൃഷ്ണനുണ്ണി, ശ്രീ.അരുൺ മോഹൻ, ശ്രീ.പ്രദീപ് മാഷ്, ശ്രീ.രഞ്ജിത് കടമ്മനിട്ട ,ശ്രീമതി അമ്പിളി വിവേക്, ശ്രീമതി ശ്രീജ വേണുഗോപാൽ എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. പഞ്ചായത്തിലെ 7 ബാലഗോകുലങ്ങളിൽ നിന്നായി 138 കുട്ടികൾ ശിൽപശാലയിൽ പങ്കെടുത്തു.
ചിരിയും ചിന്തയും കഥകളും പാട്ടുകളും അൽപം വിജ്ഞാനവും അദ്ധ്യാത്മികവും ശാസ്ത്രവുമൊക്കെയായി രണ്ട് ദിനങ്ങൾ. കൊച്ചു കുട്ടികൾക്കുറങ്ങാൻ മറവിയിൽ നിന്നും പൊടി തട്ടിയെടുത്ത മനോഹരങ്ങളായ താരാട്ടുപാട്ടുമായി അമ്മമാർക്കൊരു കാലാംശം. മൂന്നോ നാലോ തലമുറ മുമ്പുള്ള തൂക്കുവിളക്കും നാരായവും ആമാടപ്പെട്ടിയും റാന്തലുമൊക്കെയായി കൗതുകം നിറച്ചൊരു പ്രദർശിനി “ബാലോത്സവ “ത്തിൻ്റെ മറ്റൊരു ആകർഷണീയതയായിരുന്നു.
Discussion about this post