VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പ്രശസ്ത ബഹുഭാഷ പണ്ഡിതന്‍ ഡോ.വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു

VSK Desk by VSK Desk
31 May, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം:  പ്രശസ്ത ബഹുഭാഷ പണ്ഡിതന്‍ ഡോ.വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. പത്മശ്രീ പുരസ്‌കാര ജേതാവാണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് ഡയറക്ടര്‍, സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍സൈക്ലോപീഡിക്ക് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍, സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാംഗ്വേജസ് ഡയറക്ടര്‍, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ തുടങ്ങി നിരവധി പ്രമുഖ പദവികള്‍ വഹിച്ചു.  

1933 ഫെബ്രുവരി പത്തിന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടില്‍ പി.ശങ്കരപ്പണിക്കരുടെയും പി. നാരായണിയുടെയും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം യൂണി. കോളേജില്‍ നിന്ന് മലയാളത്തില്‍ എം.എ. ബിരുദവുമായാണ് അദ്ദേഹം തന്‍റെ വൈജ്ഞാനിക യാത്ര ആരംഭിച്ചത്. എം.എ പാസായി വന്നപ്പോള്‍ ശൂരനാട് കുഞ്ഞന്‍പിള്ള അദ്ദേഹത്തെ സഹായിയായി ലെക്‌സിക്കണില്‍ നിയമിച്ചു. പിന്നീട് ആര്‍.ശങ്കര്‍ കൊല്ലം എസ്.എന്‍. കോളേജില്‍ മലയാളം ലക്ചററാക്കി. സ്‌കൂള്‍തലം മുതലേ ഹിന്ദി പ്രചാരസഭാ ക്‌ളാസുകള്‍ ആകര്‍ഷിച്ചിരുന്നു. പ്രൈവറ്റായി പഠിച്ച് ഹിന്ദി എം.എ കൂടി പാസായി. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ മലയാളം അദ്ധ്യാപകനായി നിയമനം കിട്ടി. അവിടെയുള്ള എല്ലാ ഡിപ്‌ളോമകളും കരസ്ഥമാക്കി. പിഎച്ച്.ഡി നേടിയ അദ്ദേഹം പില്‍ക്കാലത്ത് മൂന്ന് വിഷയങ്ങളില്‍ മൂന്ന് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഡി.ലിറ്റ് ബിരുദങ്ങള്‍ നേടി.  

അലിഗഡില്‍ ഒന്‍പത് വര്‍ഷമുണ്ടായിരുന്നു. ഇതിനിടയില്‍ സ്‌പെഷ്യല്‍ ഹിന്ദി എം.എയും എം.എ ഇംഗ്ലിഷും പ്രശസ്തമായ നിലയില്‍ പാസായി. ആ സമയത്താണ് ഡോ. കെ.എം. ജോര്‍ജിനെ മലയാളം സര്‍വവിജ്ഞാനകോശത്തിന്റെ ചീഫ് എഡിറ്ററായി സര്‍ക്കാര്‍ നിയമിച്ചത്. ഡോ. വെള്ളായണി അര്‍ജുനന്‍ ഭാഷാവിഭാഗം മേധാവിയായി സര്‍വവിജ്ഞാനകോശത്തില്‍ എത്തി. ഡോ. കെ.എം. ജോര്‍ജിന്റെ ചിട്ടയായ പ്രവര്‍ത്തനംകൊണ്ട് സര്‍വവിജ്ഞാനകോശത്തിന്റെ ഒന്നും രണ്ടും വാല്യങ്ങള്‍ പുറത്തിറങ്ങി. അച്യുതമേനോന്‍ സര്‍ക്കാര്‍ വെള്ളായണിയെ ഡോ. കെ.എം. ജോര്‍ജ് വിരമിച്ച ഒഴിവില്‍ ചീഫ് എഡിറ്ററും ഡയറക്ടറുമായി നിയമിച്ചു .നാല്‍പ്പതോളം പുസ്തകങ്ങള്‍ രചിച്ചു. ഇരുപതോളം പുരസ്‌കാരങ്ങള്‍ നേടി. 2008ലാണ്  രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. രാധാമണിയാണ് ഭാര്യ. മക്കള്‍: ഡോ. സുപ്രിയ (സമഗ്ര ശിക്ഷാ കേരളം  ഡയറക്ടര്‍ ), സാഹിതി, ഡോ. രാജശ്രീ, ജയശങ്കര്‍ പ്രസാദ്.

Share4TweetSendShareShare

Latest from this Category

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies