കുമാരനല്ലൂര്‍: ജന്മഭൂമി ജനറല്‍ മാനേജരും ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക പ്രമുഖുമായ കെ.ബി. ശ്രീകുമാറിന്റെ അമ്മ കാര്‍ത്യായനിയമ്മ (അമ്മിണി-81) അന്തരിച്ചു. കുമ്മണ്ണൂര്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണന് നായരുടെ ഭാര്യയാണ്.
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍. മറ്റു മക്കള്‍: കെ.ബി. ശിവപ്രസാദ്, കെ.ബി. അനില്‍കുമാര്‍ (ബിസിനസ്). മരുമക്കള്‍: ബിന്ദു കെ.പി. (എല്‍ഐസി ഏജന്റ്), ആശാലത (ആറന്മുള ശ്രീ ആത്മാനന്ദ മെമ്മോറിയല്‍ സ്കൂള്‍ അധ്യാപിക), ഭാവന (കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജര്‍).
Discussion about this post