ഗുരുവായൂര്‍: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചു. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന 32 പവന്റെ സ്വര്‍ണ കിരീടമാണ് സമര്‍പ്പിച്ചത്.
വ്യാഴാഴ്ച രാവിലെ ഗുരുവായൂരിലെത്തിയ ദുര്‍ഗ സ്റ്റാലിന്‍ ഉച്ചയോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. സ്വര്‍ണക്കിരീടത്തിന് പുറമേ അരച്ചുകഴിഞ്ഞ ചന്ദനമുട്ടികളുടെ ബാക്കിവരുന്ന ചെറിയ കഷണങ്ങള്‍ അരയ്ക്കാനുള്ള ഒരു യന്ത്രവും ദുര്‍ഗ ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ യന്ത്രത്തിന്റെ വില.
കോയമ്പത്തൂരിലുള്ള വ്യവസായിയുടെ സഹായത്തോടെയാണ് ദുര്‍ഗ സ്വര്‍ണകിരീടം സമര്‍പ്പിച്ചത്. കിരീടത്തിനുള്ള അളവും മറ്റും ക്ഷേത്രത്തില്‍നിന്ന് നേരത്തെ വാങ്ങിയിരുന്നു.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post