കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതനായ അധ്യാപകനെ അവഹേളിച്ച വിഷയത്തിൽ RPWD ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കണമെന്ന് ഭിന്നശേഷി ക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ സക്ഷമ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യുവ തലമുറയ്ക്ക് ബോധവൽക്കരണം നൽകണമെന്നും ഭിന്നശേഷി വിഷയങ്ങൾ പാഠ്യവിഷയമാക്കണമെന്ന സക്ഷമയുടെ ആവശ്യത്തിന് പ്രസ്ക്തി വർദ്ധിച്ച് വരുന്നതായും ഇത്തരം സംഭവങ്ങൾ സൂചന നൽകുന്നു. അധ്യാപകൻ ഡോ.സി.യു. പ്രിയേഷിനെ സക്ഷമ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം. കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറി എ.എസ്. പ്രീ ദീപ് കുമാർ, ജില്ല സെക്രട്ടറി എം.ബി. സുധീർ എന്നിവർ സന്ദർശിച്ച് എല്ലാവിധത്തിലും ഉള്ള പിന്തുണ അറിയിച്ചു. വേണ്ടി വന്നാൽ നിയമ നടപടി സ്വീകരിക്കാൻ സക്ഷമ തയ്യാറാണെന്നും അദ്ദേഹത്തെ അറിയിച്ചു.
Discussion about this post