തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴിയിൽ താമസിക്കുന്ന ചെമ്പില്ലേരി വീട്ടിൽ ബിന്ദുവിന് ഇന്ന് അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം സാക്ഷാൽകരിച്ചിരിയ്ക്കുകയാണ് വിശ്വസേവാഭാരതി. പണിപൂർത്തീകരിച്ച വീടിൻ്റെ താക്കോൽ കൈമാറ്റം ശ്രീ കെ എസ് പദ്മനാഭൻ (വിഭാഗ് സംഘചാലക് , രാഷ്ട്രീയ സ്വയംസേവക സംഘം) ഓഗസ്റ്റ് 21 ന് നിർവഹിയ്ക്കും. വിശ്വസേവാഭാരതി വൈസ് പ്രസിഡൻ്റ് ശ്രീ. ചിൻമയമോഹൻ സ്നേഹോപഹാരം നൽകും .
ഭർത്താവ് മരിച്ചിട്ട് 2 വർഷം കഴിഞ്ഞു. ന്യൂറോഫൈബ്രോമെറ്റോസിസ് എന്ന അപൂർവം രോഗം ബാധിച്ച മൂത്ത മകളും, venous malformation scalp എന്ന രോഗം ബാധിച്ച ഇളയ മകനെയും പരിചരികുന്നത് ഈ അമ്മ തൊഴിൽ ഉറപ്പിനു പോയിട്ടാണ് വെറെ ഒരു വരുമാനവും ഇവർക്കില്ലാ. ഈ കുടുംബത്തിന് ഏറ്റവും ആവശ്യം അടച്ചുറപ്പുള്ള ഒരുവീട് ആണ്, ആ പ്രശ്നത്തിന് ഒരു പരിഹാരം ആവുകയാണ്. വിശ്വസേവാഭാരതി തലചായ്ക്കനൊരിടം പദ്ധതിയിൽ ഉൾപെടുത്തി ചെയ്തു കൊടുത്തതാണ് ഈ ഭവനം.
Discussion about this post