കൊച്ചി: ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമ തയ്യാറാക്കിയ “മായാത്ത മാരിവില്ല്” എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ രാവിലെ 10 മണിക്ക് ഇടപ്പള്ളി വനിത-വിനീത സിനി കോംപ്ലക്സിൽ നടക്കും.
നേത്ര ദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കാനും, നേത്രദാനം പ്രോത്സാഹിപ്പിക്കാനുമായി ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ സംസ്ഥാനത്തുടനീളം സക്ഷമയുടെ നേതൃത്വത്തിൽ നേത്രദാന പക്ഷാചരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് ഹ്രസ്വ ചിത്ര പ്രദർശനം.
Discussion about this post