ചവറ : പന്മന ആശ്രമത്തിൽ മഹാഗുരു ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ 170 മത് തിരുജയന്തി ആഘോഷം നടന്നു. ആഘോഷങ്ങളുടെ ഉദ്ഘാടനം ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ നിർവഹിച്ചു. സർവ്വ ഭൂജാലത്തിന്റെയും അഭിവൃത്തിക്കായി മാത്രം പ്രയത്നിച്ച യോഗി വൈരൃനായിരുന്നു ചട്ടമ്പിസ്വാമികൾ എന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഡോ: സുജിത്ത് വിജയൻ പിള്ള എം.എൽ.എ അധ്യക്ഷനായിരുന്നു. നിലവിലെ കാലഘട്ടത്തിൻെറ ആവശ്യമാണ് ചട്ടമ്പിസ്വാമികളുടെ ആശയങ്ങൾ പുറംലോകത്ത് എത്തിക്കേണ്ടതെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമ സൗഹൃദ ശാലയുടെ ഉദ്ഘാടനം കെ. ജയകുമാർ ഐ.എ.എസ് നിർവഹിച്ചു. എയർ വൈസ് മാർഷൽ പി.കെ ശ്രീകുമാർ,പ്രജ്ഞാനന്ദതീർത്ഥ പാദർ, സ്വാമിമാരായ നിത്യ സ്വരൂപാനന്ദ, കൃഷ്ണ മയാനന്ദ തീർത്ഥപാദർ എന്നിവർ സംസാരിച്ചു. ഗുരുവർഷം വർക്കിംഗ് ചെയർമാൻ കോലത്ത് വേണുഗോപാൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കലാമണ്ഡലം പ്രശാന്ത് നന്ദിയും പറഞ്ഞു.
Discussion about this post