തിരുവനന്തപുരം: രാജ്യത്തെ അന്നമൂട്ടുന്ന കര്‍ഷകരെ അവഗണിക്കുന്ന ഭരണയന്ത്രങ്ങള്‍ക്കെതിരെ അവകാശപ്രഖ്യാപനവുമായി കിസാന്‍സംഘ്. രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി പദ്ധതികള്‍ വളരെയേറെയുണ്ടാക്കിയിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് അവ ഇന്നും അകലെയാണെന്ന് ഭാരതീയ കിസാന്‍സംഘ്.
ദാരുണമായ ദശാസന്ധിയിലാണ് കേരളത്തിലെ കര്‍ഷകര്‍. കേരളത്തില്‍ ഇന്ന് വെറും 22%ആളുകള്‍ പണിയെടുത്താണ് കേരളത്തെ അന്നമൂട്ടുന്നത്. കുട്ടനാട്ടില്‍ കര്‍ഷകരാണങ്കില്‍ അവര്‍ക്ക് വിവാഹ ജീവിതം പോലും ആന്യമാകുന്നു. കേരളത്തിലെ കൃഷിഭൂമി കര്‍ഷകരുടെ കൈയില്‍ നിന്നും തട്ടിയെടുത്തിരിക്കുന്നു. കേരളത്തിലെ കര്‍ഷകന് സപ്ളൈകോ വഴി സംഭരിച്ച നെല്ലിന്റെ വില ഇതുവരെ കൊടുത്തിട്ടില്ല.
കേരളത്തിലെ വകുപ്പ് മന്ത്രിക്ക് കൃഷിയെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത അവസ്ഥ. ചേറില്‍ പണിയെടുക്കുന്നവന് എന്നും അവഗണനമാത്രം. പ്രായമെത്തിയ കര്‍ഷകന് പ്രതിമാസം 25000രൂപ പെന്‍ഷന്‍ നല്‍കണമെന്നും റബ്ബര്‍ കര്‍ഷകന് കിലോയ്ക്ക് 250/-രൂപ ലഭിക്കണമെന്നും കിസാന്‍ സംഘ് ആവശ്യപ്പെടുന്നു.
നാളികേര കൃഷിയിലും അടയ്ക്കാ കൃഷിയിലും സഹായകരമായ ഒരു സമീപനവുമില്ല. കര്‍ഷകന് ഗുണകരമല്ലാത്ത
കാര്‍ഷിക ഗവേഷണ സംവിധാനങ്ങള്‍ പൊളിച്ചെഴുതണമെന്നും ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന അധ്യക്ഷന്‍ ഡോ.അനില്‍ വൈദ്യമംഗലം ആവശ്യപ്പെട്ടു.
Discussion about this post