ഇരിട്ടി: ഗണേശ സേവാസമിതി ഇരിട്ടിയുടെ നേതൃത്വത്തിൽ 19 മുതൽ 22 വരെ ഇരിട്ടിയിൽ നടത്തുന്ന സാർവ്വജനിക ഗണേശോത്സവത്തിനായി സംഘാടക സമിതി രൂപീകരണയോഗം മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ നടന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്‌ഘാടനം ചെയ്‌തു. എ. എൻ. സുകുമാരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, സത്യൻ കൊമ്മേരി, പവിത്രൻ തൈക്കണ്ടി, എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സജീവൻ ആറളം ചെയർമാനും എം. ആർ. സുരേഷ് കൺവീനറും, വത്സൻ തില്ലങ്കേരി, എ.എൻ. സുകുമാരൻ മാസ്റ്റർ, കെ. ഭുവനദാസൻ വാഴുന്നവർ, എം.പി.മനോഹരൻ, വി.വി.ചന്ദ്രൻ ,സതീശൻ മാവില, പവിത്രൻ തൈക്കണ്ടി, പത്മനാഭൻ അളോറ, ലക്ഷ്മണൻ.കെ, കുഞ്ഞി മാധവൻ, അനീഷ് പണിക്കർ ,ഹരിന്ദ്രനാഥ്.എം, മുരളീധരൻ.കെ.പി തുടങ്ങിയവർ രക്ഷാധികാരികളുമായി 101 പേർ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. 19 ന് കൈരാതി കിരാത ക്ഷേത്ര പരിസരത്ത് ഗണേശ വിഗ്രഹ പ്രതിഷ്ഠ നടക്കും. 22 ന് ഇരിട്ടിയുടെ വിവിധമേഖലകളിൽ നിന്നായി മുപ്പതോളം ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകൾ ഇരിട്ടിയിൽ സംഗമിക്കുകയും തുടർന്ന് പഴയപാലത്ത് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുകയും ചെയ്യും.
Discussion about this post