എറണാകുളം: ലോകം നിലനിൽക്കണമെങ്കിൽ ഭാരതം കാണിച്ചു കൊടുക്കുന്ന വഴിയേ നടക്കണം എന്ന സ്ഥിതി ലോകത്ത് സംജാതമായിരിക്കുന്നുവെന്ന് ഹൈക്കോടതി ജസ്റ്റിസ് എൻ നഗരേഷ് പറഞ്ഞു. ഭൂമിയിലുള്ളത് എല്ലാവർക്കും ഉള്ളതാണ് നമുക്ക് മാത്രമുള്ളതല്ല ആവശ്യമായത് മാത്രം ഭൂമിയിൽ നിന്നെടുക്കുക എന്നതാണ് നമ്മുടെ കാഴ്ചപ്പാട് പ്രകൃതിയെ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്യുന്ന സമൂഹം ഭാരതത്തിൽ മാത്രമേ കാണുവാൻ സാധിക്കൂ, പ്രകൃതിയെ ആരാധിച്ചു കൊണ്ട് ആത്മീയതയിൽ ഊന്നി നിന്നുകൊണ്ടുള്ള ജീവിതക്രമം ഇന്ന് ലോകത്തിന് മാതൃകയാണ്. BMS ഏർപ്പെടുത്തിയ പ്രഥമ അമൃതാ ദേവി പുരസ്കാരം TR & T എസ്റ്റേറ്റിലെ തൊഴിലാളിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ സുനിൽ സുരേന്ദ്രന് നൽകിക്കൊണ്ട് സംസാരിക്കുകയായിരിന്നു അദ്ദേഹം.
തോട്ടം തൊഴിലാളിയായ സുനിൽ സുരേന്ദ്രൻ വ്യത്യസ്തങ്ങളായ പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെ ശ്രദ്ദേയനാണ്, വീര മൃത്യു വരിച്ച സൈനീകരെ സ്മരിച്ചു കൊണ്ട് കാവൽ മരം പദ്ധതി, ക്ഷേത്രങ്ങളിൽ പൂജയ്ക്ക് ഒരു പൂമരം പദ്ധതി, വിദ്യാലയങ്ങളിൽ അക്ഷര വൃക്ഷം പദ്ധതി, ആശുപത്രികൾ കേന്ദ്രീകരിച്ച് ആതുരവൃക്ഷം പദ്ധതി, കണ്ടൽ വനവൽകരണം പ്രവർത്തനം, പക്ഷികൾക്ക് വെള്ളം നൽകുന്ന തണ്ണീർ കുടം പദ്ധതി തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ സുനിലും കുടുംബവും ചേർന്നു ചെയ്തു വരുന്നു 25001 രൂപ ക്യാഷ് അവാർഡും, പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.
1730 ൽ രാജസ്ഥാനിലെ ജോദ്പൂപൂരിൽ വൃക്ഷങ്ങൾ മുറിക്കുന്നത് തടയാൻ നടത്തിയ പ്രക്ഷോഭണത്തിന് നേതൃത്വം കൊടുത്ത അമൃതാ ദേവിയെയും മക്കളും 363 ഗ്രാമീണരും വധിക്കപ്പെട്ടു ഈ സംഭവത്തിന്റെ സ്മരണാർത്ഥം BMS ആഗസ്റ്റ് 28 പരിസ്ഥിതി ദിനമായും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സെപ്തംബർ 11 ദേശീയ വന രക്തസാക്ഷി ദിനമായും ആചരിക്കുന്നു.
ഈ വർഷം മുതൽ BMS കേരളം ഏർപ്പെടുത്തിയ പുരസ്കാരദാന സമ്മേളനം എറണാകുളം BTH ഹാളിൽ വച്ച് നടന്നു BMS സംസ്ഥാന പ്രസിഡന്റ് ശ്രീ C ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഡോ: CM ജോയി, പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി , BMS സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ GK അജിത്ത് പരിസ്ഥിതി വിഭാഗം പ്രമുഖ് നാരായണൻ , സഹ പ്രമുഖ് രാജേഷ് ചന്ദ്രൻ , BMS സംസ്ഥാന ഭാരവാഹികളായ , K മഹേഷ് , എം പി ചന്ദ്രശേഖരൻ , സിബി വർഗീസ്, കെ.വി.മധുകുമാർ, BMS ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് എന്നിവർ സംസാരിച്ചു.
Discussion about this post