സ്വദേശി സയൻസ് മൂവ്മെന്റും സിവിലിയൻസും സംയുക്തമായി നടത്തുന്ന ഓൾ കേരള ഇന്റർ കോളേജ് സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരമായ MAZE 5.0 ന് തുടക്കമായി. എഞ്ചിനീയർസ് ഡേ സെലിബ്രേഷന്റെ ഭാഗമായി തുടർച്ചയായി അഞ്ചാമത്തെ വർഷമാണ് MAZE സംഘടിപ്പിക്കുന്നത്.
കേരളത്തിലുടനീളമുള്ള സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന മത്സരം 3 സോണുകളിലായാണ് നടക്കുന്നത്. ഒന്നാമത്തെ സോൺ മത്സരം സെപ്റ്റംബർ 13 ന് കൊല്ലം TKM കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ കോളേജുകളിൽ നിന്നുള്ള 37 ടീമുകളാണ് സോൺ 1 ൽ മത്സരിച്ചത്. ഇതിൽ നിന്നും 3 ടീമുകളെ ഫൈനൽ മത്സരത്തിനായി തിരഞ്ഞെടുത്തു.
സെപ്റ്റംബർ 15 ന് രണ്ടാം സോൺ മത്സരം എറണാകുളം രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ വച്ചും സെപ്റ്റംബർ 18 ന് മൂന്നാം സോൺ മത്സരം കുറ്റിപ്പുറം MES കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ചും മത്സരത്തിന്റെ ഫൈനൽ സെപ്റ്റംബർ 20 ന് NIT കാലിക്കറ്റിൽ വച്ചും സംഘടിപ്പിക്കും.
പരിപാടിയിൽ ശ്രീ പി.എ.വിവേകാനന്ദ പൈ (നാഷണൽ സെക്രട്ടറി, വിജ്ഞാന ഭാരതി), ഡോ. സജീബ്. ആർ (HOD, ഡിപ്പാർട്മെന്റ് ഓഫ് സിവിൽ എഞ്ചിനീയറിംഗ്, TKM കോളേജ് ഓഫ് എഞ്ചിനീയറിംഗ്), ശ്രീ അബ്ഗ ആർ (ഓർഗനൈസിംഗ് സെക്രട്ടറി – സൗത്ത് ഇന്ത്യ, വിജ്ഞാന ഭാരതി), ഡോ. ബുഷ്‌റ. ഐ (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ഇന്ത്യൻ ജിയോടെക്നിക്കൽ സൊസൈറ്റി തിരുവനന്തപുരം ചാപ്റ്റർ), രേവിത് സി.കെ (ജനറൽ മാനേജർ, സിവിലിയൻസ്) എന്നിവർ സംസാരിച്ചു.
Discussion about this post