കണ്ണൂർ: അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി. പി മുകുന്ദന് കണ്ണൂരിൻ്റെ യാത്രാമൊഴി.ബിജെ പി ജില്ലാ കാര്യാലയത്തിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ചാലോട്, മട്ടന്നൂർ വഴി ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മണത്തണയിലെ കൊളങ്ങരേത്ത് വീട്ടിലെത്തി.മൂത്ത സഹോദരൻ ചന്ദ്രൻ്റെ വീട്ടിലാണ് അന്തിമ ചടങ്ങുകൾ നടക്കുക. ഇവിടെയായിരുന്നു മുകുന്ദേട്ടൻ അവസാനകാലത്ത് കഴിഞ്ഞിരുന്നത്.നൂറു കണക്കിന് നാട്ടുകാരും പ്രവർത്തകരുമാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരിക്കുന്നത്.നാലു മണിയോടെ തറവാട്ടു ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.











![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post