പാലക്കാട്: പാലക്കാട് ജില്ലയിൽ Top in Town ഹാളിൽ നടന്ന സ്ത്രീശക്തി സമ്മേളത്തിൽ ഓർഗനൈസർ വാർഷിക വരിസംഖ്യ പദ്ധതി തുടക്കം കുറിച്ചു. പാലക്കാട് വിഭാഗ് സംഘചാലക് വി കെ സോമസുന്ദരം റിട്ടയേർഡ് ജഡ്ജി ഇന്ദിര മാഡത്തിൽ നിന്നും ആദ്യ വരിസംഖ്യ സ്വീകരിച്ചു. തുടർന്ന് പാലക്കാട് ജില്ലയിലെ പ്രമുഖ സ്ത്രീരത്നങ്ങൾ വരിസംഖ്യ സ്വീകരിച്ചു. ചടങ്ങിൽ പ്രാന്തിയെ ഗോ സേവാ പ്രമുഖ് കൃഷ്ണൻകുട്ടി, പാലക്കാട് നഗരസഭ മുൻ ചെയർപേഴ്സൺ പ്രമീള ശശിധരൻ. വിഭാഗ് പ്രചാർ പ്രമുഖ് സി പ്രസാദ് എന്നിവർ സംസാരിച്ചു.













