തിരുവനന്തപുരം: ആസാദ് കാ അമൃത് മഹോത്സവത്തിന്റെ സമാപനം കുറിച്ച് കൊണ്ടു രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന “മേരി മാട്ടി മേരാ ദേശ്” കാമ്പയിനിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭ്യമുഖ്യത്തിൽ പൂജപ്പുര ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ബയോമെഡിക്കൽ വിങ്ങ് കാംപസിലെ സാറ്റിൽ മൗണ്ട് പാലസിൽ പ്രത്യേക പരിപാടി നടത്തി. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്ഷേൻ കേരള ലക്ഷദ്വീപ് മേഖല അഡിഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഉദ്ഘാടനം ചെയ്തു.
നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ജോയിൻറ് ഡയറക്ടർ വി.പാർവതി , ഫീൽഡ് എക്സിബിഷൻ ഓഫീസർ ജൂണി ജേക്കബ്, ജില്ലാ യൂത്ത് ഓഫീസർ രജീഷ് കുമാർ എന്നിവരോടൊപ്പം 60 ൽ അധികം നെഹ്റു യുവ കേന്ദ്ര വോളണ്ടിയർമാരും പങ്കെടുത്തു. രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളിൽ നിന്നു ശേഖരിക്കുന്ന മണ്ണ് ഒക്ടോബർ അവസാനവാരം ഡൽഹിയിൽ എത്തിച്ച് യുദ്ധ സ്മാരകത്തിന് സമീപം അമൃത വാടിക നിർമിക്കും.
Discussion about this post