എറണാകുളം: സ്വത്ത് വിറ്റ് ബാദ്ധ്യത തീർക്കാനുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം. ഇതിനായി ദേവസ്വം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. വിജ്ഞാപനത്തിൽ പറയുന്ന പ്രകാരം ദേവസ്വത്തിന്റെ ഭാഗമായി തൃശൂർ, മാരാർ റോഡിലുള്ള തിരുവമ്പാടി കൺവൻഷൻ സെന്റർ, ഷോർണൂർ റോഡിലെ ദേവസ്വം വക സ്ഥലം, കുറ്റുമുക്കിലെ വിദ്യാനികേതൻ സ്‌കൂൾ എന്നിവയാണ് വിൽപ്പനയ്‌ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വസ്തുവകകൾ വിൽക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിക്കുകയും അനുമതിക്കായി കൊച്ചിൻ ദേവസ്വം ബോർഡിലേക്ക് അപേക്ഷിച്ചിരിക്കുന്നുതാണ് വിജ്ഞാപനം. എന്നാൽ ഈ നീക്കത്തെ ഭക്തർ ഒന്നടങ്കം എതിർക്കുകയാണ്.
സ്വത്തുക്കൾ വിറ്റ് സാമ്പത്തിക ബാധ്യതത്തിന്റെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും തീരുമാനത്തിൽ നിന്നും ദേവസ്വം പിന്മാറണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. സാമ്പത്തിക ബാധ്യത തീർക്കാൻ ഒട്ടേറെ മാർഗങ്ങൾ നിലവിലുണ്ട് അതുപയോഗിക്കാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. അതിനു തയാറാകാതെ സ്വത്തുക്കൾ വിൽക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിന് തുല്യമാണ്.
ഇനിയും ഇതേ സാഹചര്യമുണ്ടായാൽ ഭഗവാന്റെ സ്വർണക്കോലവും തിരുവാഭരണവുമൊക്കെ വിൽക്കാൻ തയാറാകില്ലെന്ന് എങ്ങനെ വിശ്വസിക്കും. ദേവസ്വത്തിന്റെ സ്വത്തുക്കൾ ഭക്തസമൂഹത്തിന്റെ ആകെ സ്വത്താണെന്നും അവ വിൽക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഭക്തജനങ്ങൾ ഈ തീരുമാനത്തിനെതിരെ രംഗത്തുവരണമെന്നും വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ ആഹ്വാനം ചെയ്തു.
Discussion about this post