പ്രയാസം നിറഞ്ഞ കാലഘട്ടത്തിൽ പ്രവർത്തിച്ചവരെ സ്മരിക്കുക എന്നത് എല്ലാ സംഘടനാ പ്രവർത്തകരും ചെയ്യേണ്ട പ്രവൃത്തിയാണെന്ന് ആർ.എസ്.എസ്.പ്രാന്ത കാര്യകാരി സദസ്യൻ വി.മുരളീധരൻ.ത്യാഗപൂർണമായ ജീവിതം നയിച്ച പ്രവർത്തകരാണ് സംഘടനക്ക് ഇന്നത്തെ സ്വാധീനം നേടിത്തന്നതെന്ന് ഓർക്കേണ്ടതുണ്ട്.ബിജെപി മുൻ നിയോജകമണ്ഡലം പ്രസിഡന്റ് ജി.വിപിനചന്ദ്രൻ അനുസ്മരണയോഗം പുനലൂരിൽ ഉദ്ഘാടനം ചെയ്യൂകയായിരുന്നു അദ്ദേഹം.ബിജെപി പുനലൂർ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവട്ടം അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വയക്കൽ സോമൻ മുഖ്യപ്രഭാക്ഷണം നടത്തി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.രാധാമണി,ആയൂർ മുരളി,ജില്ലാ വൈസ് പ്രസിഡന്റ് എസ്.പത്മ കുമാരി,അഞ്ചൽ മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു, മുൻ നിയോജക മണ്ഡലം പ്രസിഡന്റ് പി.അർജുനൻ പിള്ള,ജില്ലാ കമ്മിറ്റി അംഗം കാർത്തിക ശശി എന്നിവർ സംസാരിച്ചു.ആർ.എസ്.എസ്. മുൻ വിഭാഗ് കാര്യവാഹ് വി.പ്രതാപൻ, ബിജെപി ജില്ല സെൽ കോഡിനേറ്റർ പുത്തയം ബിജു,ജില്ലാ കമ്മിറ്റി അംഗം ആലഞ്ചേരി ജയചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
Discussion about this post